ലണ്ടൻ: ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാഹ് ആൻഫീൽഡിനോട് ബൈ പറയുമോ? ഫുട്ബാൾ സീസണിൽ പുതുവർഷ ട്രാൻസ്ഫർ വിൻഡോ തുറക്കാനിരിക്കെ പുതിയ കഥകളും പടരുകയാണ്.
സ്പാനിഷ് പത്രമായ 'എ.എസിനു' നൽകിയ അഭിമുഖത്തിൽ താൻ ബാഴ്സലോണയുടെയും റയലിെൻറയും ആരാധകനാണെന്ന് സലാഹ് വെളിപ്പെടുത്തിയതോടെയാണ് കൂടുമാറ്റ വാർത്തകൾ പുറത്തുവന്നത്. ഈജിപ്ത് താരം ഇതിനെക്കുറിച്ച് പ്രതികരിച്ചുമില്ല. എന്നാൽ, ലിവർപൂൾ ആെരയും പിടിച്ചു വെക്കുകയോ, നിർബന്ധിക്കുകയോ ചെയ്യില്ലെന്നായിരുന്നു കോച്ച് യുർഗൻ േക്ലാപ്പിെൻറ പ്രതികരണം.
'നിലവിലെ സാഹചര്യത്തിൽ ഒരാൾ ലിവർപൂൾ വിടുന്നുണ്ടെങ്കിൽ കാലാവസ്ഥമാത്രമാവും കാരണം. ലോകത്തെ മികച്ച ക്ലബും, സ്റ്റേഡിയവും, ആരാധകരുമുള്ള ടീം സ്വമേധയാ വിട്ടുപോകാൻ മറ്റു കാരണങ്ങളൊന്നുമില്ല. ഒരാൾ അങ്ങനെ തീരുമാനിക്കുേമ്പാൾ അവരെ പിടിച്ചു നിർത്താനാവില്ല' -േക്ലാപ് പറഞ്ഞു. സ്പാനിഷ് മാധ്യമത്തോട് പറഞ്ഞത് സലാഹ് ക്ലബ് വിടാൻ ആഗ്രഹിക്കുന്ന അർഥത്തിൽ അല്ലെന്നും കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.