ലണ്ടൻ: ഇക്കുറിയും കിരീടം വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിലാണ് ലിവർപൂൾ. വൻ താര ഇടപാടുകൾക്കില്ലെന്ന് ആവർത്തിച്ച യുർഗൻ േക്ലാപ്പ് 24 മണിക്കൂറിൽ ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചത് രണ്ട് സൂപ്പർതാരങ്ങളെ ടീമിലെത്തിച്ചുകൊണ്ട്.
ബയേൺ മ്യൂണികിെൻറ സ്പാനിഷ് താരം തിയാഗോ അൽകൻറരായുമായുള്ള കരാർ പ്രഖ്യാപനത്തിനു പിന്നാലെ, വൂൾഫ്സിെൻറ പോർചുഗൽ താരം ഡീഗോ ജോട്ടയും ആൻഫീൽഡിലേക്ക്.
30 ദശലക്ഷം യൂറോ പ്രതിഫലത്തിനാണ് 29കാരെൻറ കൂടുമാറ്റം. ഞായറാഴ്ച ചെൽസിക്കെതിരായ മത്സരത്തിൽ മുഹമ്മദ് സലാഹ്, മാനെ, ഫെർമീന്യോ ത്രയത്തിനൊപ്പം സെൻട്രൽ മിഡ്ഫീൽഡിൽ തിയാഗോയെയും കോച്ച് േക്ലാപ് പരീക്ഷിച്ചേക്കും.
ഇൗ കൂടുമാറ്റത്തിെൻറ അലയൊലികൾക്കിടെയാണ് ജോട്ടയും ആൻഫീൽഡിലെത്തിയത്. 45 ദശലക്ഷം പൗണ്ടിനാണ് (427 കോടി രൂപ) ജോട്ട ലിവർപൂളിെൻറ ചെങ്കുപ്പായമണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.