ചെന്നൈ: മുൻ ജർമൻ ഫുട്ബാളർ തോമസ് ബ്രഡാറിക്കിനെ ഐ.എസ്.എൽ ടീമായ ചെന്നൈയിൻ എഫ്.സി മുഖ്യപരിശീലകനായി നിയമിച്ചു. താൽക്കാലിക കോച്ച് സയ്യിദ് സാബിർ പാഷക്ക് പകരക്കാരനായാണ് ജർമനിയിലെയടക്കം വിവിധ ക്ലബുകളെ പരിശീലിപ്പിച്ച് പരിചയമുള്ള ബ്രഡാറിക് എത്തുന്നത്.
എട്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ ദേശീയ ജഴ്സിയണിഞ്ഞ ഇദ്ദേഹം ബുണ്ടസ് ലീഗയിലെ സജീവസാന്നിധ്യമായിരുന്നു. ബയെർ ലെവർകൂസന് വേണ്ടിയാണ് ഏറ്റവുമധികം കളിച്ചത്. പത്തിലധികം ടീമുകളുടെ കോച്ചുമായി. മുഖ്യപരിശീലകനെന്ന നിലയിൽ 75ൽ 50 വിജയവും 15 സമനിലയുമെന്ന മികച്ച കരിയർ റെക്കോഡുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.