കൊച്ചി: സംസ്ഥാന സീനിയർ വനിത ഫുട്ബാൾ കിരീടം തൃശൂരിന്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഗോൾ ഒന്നും വീഴാത്തതിനെത്തുടർന്ന് ഷൂട്ടൗട്ടിലാണ് തൃശൂർ കോഴിക്കോടിനെ തോൽപിച്ചത്. സ്കോർ: 4-3.
തൃശൂരിനായി സിവിഷ, എസ്. നിദിയ, സി. രേഷ്മ, മഞ്ജു ബേബി എന്നിവർ ഗോൾ നേടി. കെ. മാനസ, എസ്. കാർത്തിക, വേദവള്ളി എന്നിവർക്കാണ് കോഴിക്കോടിനായി ഗോൾവല കുലുക്കാനായത്. ലൂസേഴ്സ് ഫൈനലിൽ മലപ്പുറത്തെ തോൽപിച്ച് പത്തനംതിട്ട മൂന്നാം സ്ഥാനം നേടി. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഈ കളിയിലും വിധി നിർണയിച്ചത്.
നിശ്ചിത സമയത്ത് 1-1 ആയിരുന്നു സ്കോർ. പതിനാലാം മിനിറ്റിൽ അർച്ചനയിലൂടെ മലപ്പുറമാണ് മുന്നിൽ എത്തിയത്. 69ാം മിനിറ്റിൽ നിഖില പത്തനംതിട്ടക്ക് സമനില നൽകി. കളി പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-3ന് പത്തനംതിട്ട വിജയിച്ചു.
നിഖില, ഉണ്ണിമായ, ശ്രീലക്ഷ്മി, ഭാഗ്യശ്രീ എന്നിവർ പത്തനംതിട്ടക്ക് വേണ്ടി പെനാൽറ്റി ഗോൾ നേടി. മലപ്പുറത്തിനായി അനഘ, കെ.എ. അക്ഷര, ടി. യാര മുഫീന എന്നിവരും ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.