മെസ്സി പോയാലെന്ത്​ ; ട്രിൻകാവോയെ അവതരിപ്പിച്ച്​ ബാഴ്​സ

ബാഴ്​സലോണ: ലയണൽ മെസ്സിയുടെ വിടുതൽ പ്രഖ്യാപനത്തിനു പിന്നാലെ പോർചുഗലി​െൻറ കൗമാരതാരം ഫ്രാൻസിസ്​കോ ട്രിൻകാവോയെ അവതരിപ്പിച്ച്​ ബാഴ്​സലോണ. പോർചുഗൽ യൂത്ത്​ ടീമിലും, സ്​പോർടിങ്​ ബ്രാഗയിലും മുൻനിരയിൽ കളിച്ച 20 കാരൻ ഫ്രാൻസിസ്​കോ ട്രിൻകാവോയുമായി അഞ്ചുവർ​ഷത്തെ കരാറിലാണ്​ ബാഴ്​സലോണ ഒപ്പുവെച്ചത്​.

ഇൗ വർഷം ആദ്യത്തിലാണ്​ ബാഴ്​സ യുവതാരത്തെ ടീമിലെത്തിച്ചത്​. ജൂലായിൽ തന്നെ ട്രിൻകാവോ ടീമിനൊപ്പം ചേർന്നിരുന്നു. 50കോടി യൂറോ ബയ്​ഒൗട്ട്​ ​േക്ലാസ്​ ആയി നൽകിയാണ്​ ബാഴ്​സ താരത്തെ സ്വന്തമാക്കിയത്​.


അസാധ്യമായ ട്രിബ്​ളിങ്ങും പന്തടക്കവും വേഗവും ഈ ചെറുപ്പക്കാരനെ വ്യത്യസ്​ഥാനക്കുന്നു. മെസ്സി ബാഴ്​സവിടുമെന്ന്​ ഏ​റെക്കുറെ ഉറപ്പായിരിക്കെ പുതിയ യുവ താരങ്ങളെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്​ ബാഴ്​സ. 




 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.