സാഗ്റെബ് (ക്രൊയേഷ്യ): യൂറോപ്യൻ ഫുട്ബാളിലെ ചാമ്പ്യൻ ക്ലബുകൾ കൊമ്പുകോർക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന് ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 10.15ന് പന്തുരുളും. ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്റെബും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ചെൽസിയും ജർമനിയിലെ ബൊറൂസിയ ഡോർട്ട്മുണ്ടും ഡെന്മാർക്കിലെ എഫ്.സി കോപൻഹേഗനും തമ്മിലാണ് ഉദ്ഘാടന മത്സരങ്ങൾ.
12.30ന് വിവിധ വേദികളിൽ സെൽറ്റിക്കിനെ നിലവിലെ ജേതാക്കളായ റയൽ മഡ്രിഡും സെവിയ്യയെ മാഞ്ചസ്റ്റർ സിറ്റിയും സാൽസ്ബർഗിനെ എ.സി മിലാനും ലെയ്പ്സിഗിനെ ഷാക്തറും പി.എസ്.ജിയെ യുവന്റസും ബെനഫികയെ മക്കാഫി ഹൈഫയും നേരിടും. പതിവിൽനിന്ന് വിഭിന്നമായി ലോകകപ്പ് വരുന്നതിനാൽ ഇടവേളയിട്ടാണ് ഇത്തവണ മത്സരങ്ങൾ. ഗ്രൂപ് മത്സരങ്ങൾ നവംബർ രണ്ടിന് അവസാനിക്കും. 2023 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രീ ക്വാർട്ടർ ഫൈനൽ. ഏപ്രിലിൽ ക്വാർട്ടർ ഫൈനലും മെയിൽ സെമിഫൈനലും നടക്കും.
ജൂൺ 10ന് തുർക്കിയയിലെ ഇസ്തംബുളിലെ അത്താതുർക് ഒളിമ്പിക് സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടം അരങ്ങേറും. ഗ്രൂപ് എ.യില്‍ ലിവര്‍പൂൾ, അയാക്സ്, നാപ്പോളി, റേഞ്ചേഴ്സ്, ബി.യില്‍ അത്‌ലറ്റിക്കോ മഡ്രിഡ്, എഫ്.സി പോര്‍ട്ടോ, ബയേണ്‍ ലെവര്‍ക്യൂസന്‍, ക്ലബ് ബ്രുഗ്ഗെ, സി.യിൽ ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, ഇന്‍റര്‍ മിലാൻ, വിക്ടോറിയ, ഡി.യിൽ ഫ്രാങ്ക്‌ഫര്‍ട്ട്, ടോട്ടൻഹാം, സ്പോര്‍ട്ടിങ്, മാഴ്സെ, ഇ.യില്‍ ചെല്‍സി, എ.സി മിലാന്‍, സാല്‍സ്‌ബര്‍ഗ്, ഡൈനാമോ സാഗ്റെബ്, എഫിൽ റയല്‍ മഡ്രിഡ്, ലെയ്പ്സിഗ്, ഷാക്തര്‍, സെല്‍റ്റിക്, ജിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി, സെവിയ്യ, ഡോർട്ട്മുണ്ട്, കോപന്‍ഹേഗന്‍, എച്ചില്‍ പി.എസ്.ജി, യുവന്‍റസ്, ബെനിഫിക, മക്കാഫി ഹൈഫ ടീമുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.