ബെൽജിയം x റഷ്യ 12.30pm
സെൻറ് പീറ്റേഴ്സ്ബർഗ്: 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ഫ്രാൻസിനു മുന്നിൽ അടിയറവ് പറഞ്ഞാണ് കിരീട സാധ്യത ഏറെയുണ്ടായിരുന്ന ബെൽജിയം മടങ്ങിയത്. ബെൽജിയം ഫുട്ബാൾ ടീമിന് ചരിത്രത്തിലാദ്യമായി കിട്ടിയ 'ഗോൾഡൻ ജനറേഷനു'മായാണ് അവർ റഷ്യ കീഴടക്കാൻ പോയത്. പരാജയപ്പെട്ട അതേമണ്ണിലേക്ക് വർഷങ്ങൾക്കു ശേഷം ഏറെക്കുറെ അതേ ടീമുമായി ബെൽജിയം പുതിയ ദൗത്യത്തിലേക്ക് ഇന്ന് പന്തു തട്ടുകയാണ്. ആതിഥേയരായ റഷ്യയെ മലർത്തിയടിച്ച് തുടങ്ങാനാണ് റോബർട്ടോ മാർട്ടിനസിെൻറ സംഘമിറങ്ങുന്നത്. ടീമിെൻറ നട്ടെല്ലായ കെവിൻ ഡിബ്രൂയിനും മുന്നേറ്റത്തിലെ തുറപ്പ് ശീട്ട് എഡൻ ഹസാഡും ഇല്ലായെന്നത് മാത്രമാണ് ബെൽജിയത്തിെൻറ ആശങ്ക. രണ്ടുപേരും ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ ആദ്യ കളിക്കുണ്ടാവില്ല. പക്ഷേ, ആ വിടവ് നികത്താൻ എണ്ണംപറഞ്ഞ ഒരുപിടി താരങ്ങളുണ്ട് ബെൽജിയത്തിന്. ഫിഫ റാങ്കിൽ ഒന്നാമതുള്ള ബെൽജിയത്തിന് അനായാസം എതിരാളികളെ തോൽപിക്കാമെന്നാണ് കണക്കുകൂട്ടൽ.
എങ്കിലും ആതിഥേയരായ റഷ്യ നിസ്സാരക്കാരല്ല. ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയവരാണ്. സ്വന്തം ആരാധകർക്കു മുന്നിൽ തകർപ്പൻ പ്രകടനത്തോടെ തുറങ്ങാനാവുമെന്നണ് റഷ്യയുടെ കണക്കുകൂട്ടൽ.
വെയ്ൽസ് x സ്വിറ്റ്സർലൻഡ് 6.30pm
2016ലെ കന്നി യൂറോ കപ്പിൽതന്നെ സെമിയിലെത്തിയ ഓർമയുമായി ഗാരത് ബെയ്ലും സംഘവും സ്വിറ്റ്സർലൻഡിനെതിരെ ഇന്നിറങ്ങും. വെയിൽസിൽനിന്ന് 4200 കിലോമീറ്റർ അപ്പുറത്തുള്ള ബാക്കുവിലാണ് മത്സരം.
ദീർഘ യാത്രയോടെ തുടങ്ങുന്ന യൂറോ പോരിൽ ജയിച്ചുതുടങ്ങാമെന്നാണ് വെയ്ൽസ് കണക്കുകൂട്ടുന്നത്.
എതിരാളികളായ സ്വിറ്റ്സർലൻഡ് 2020ൽ ഒരു മത്സരം പോലും ജയിക്കാത്തവരാണ്. ഈ വർഷം അഞ്ചു മത്സരങ്ങൾ ജയിച്ചെങ്കിലും വമ്പന്മാരോടല്ല. എങ്കിലും, ഗ്രനിറ്റ് ഷാകെയും ഷർദാൻ ഷകീരിയുമടങ്ങുന്ന ടീം ടൂർണമെൻറിലെ കറുത്ത കുതിരകളായേക്കും.
ഡെന്മാർക് x ഫിൻലൻഡ് 9.30pm
കോപൻഹേഗൻ: ആദ്യമായും അവസാനമായും യൂറോ കപ്പിൽ ഡെന്മാർക് മുത്തമിട്ടത് 1992ലാണ്. അന്നത്തെ ടീമിെൻറ എല്ലാം ശക്തിയുമുള്ള ഒരു സംഘവുമായാണ് കോച്ച് കാസ്പർ ഹൽമാൻഡ് യൂറോ പോരാട്ടത്തിന് ഇന്ന് ഫിൻലൻഡിനെതിരെ അങ്കംകുറിക്കുന്നത്. ഫിഫ റാങ്കിങ്ങിൽ 10ാം സ്ഥാനത്തുള്ള അവരെ 54ാം റാങ്കിലുള്ള ഫിൻലൻഡിന് അതിജയിക്കണമെങ്കിൽ അത്ഭുതം കാണിക്കണം. ഫിൻലൻഡ് ഗോൾ കീപ്പർ ലൂകാസ് ഹറാഡ്കി വാർത്ത സമ്മേളനത്തിൽ അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ''എല്ലാം പൊസിഷനിലും അവർക്ക് കരുത്തരായ താരങ്ങളാണ്, അതിൽ സംശയമൊന്നുമില്ല.''
സെൻറർ ബാക്കിൽ ആെന്ദ്രസ് ക്രിസ്റ്റ്യൻസൻ, സിമോൺ കായെർ, ടോട്ടൻഹാമിെൻറ മിഡ്ഫീൽഡർ പീയറെ എമിലെ ഹോബ്ജെർഗ്, ഇൻറർ മിലാൻ താരം ക്രിസ്റ്റ്യൻ എറിക്സൺ, ബാഴ്സ താരം ബ്രാത്ത്വെയ്റ്റ് തുടങ്ങിയവരെല്ലാം ഡെന്മാർകിെൻറ ശക്തി തെളിയിക്കുന്നു. കരുത്തരോട് പ്രതിരോധം കനപ്പിച്ച് പിടിച്ചുനിൽക്കാമെന്നാണ് ഫിൻലൻഡിെൻറ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.