ബെർലിൻ: കന്നിയങ്കത്തിൽ സ്കോട്ലൻഡിനെ നിലംപരിശാക്കിയ ആവേശത്തിൽ നോക്കൗട്ടുറപ്പിക്കാൻ ജർമനി ബുധനാഴ്ച രണ്ടാംമത്സരത്തിന്. ഗ്രൂപ് എയിൽ ഹംഗറിയാണ് എതിരാളികൾ. സ്വിറ്റ്സർലൻഡ് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഒന്നാമന്മാരാകുകയാണ് ആതിഥേയരുടെ ലക്ഷ്യമെങ്കിൽ മുഖാമുഖം നിന്ന അവസാന മൂന്നു കളികളും ജയിച്ചതിന് തുടർച്ചയൊരുക്കി ഗ്രൂപ്പിൽ മുന്നിൽ നിൽക്കലാണ് ഹംഗറിയുടെ സ്വപ്നം.
ഈ കളി തോറ്റാൽ പോലും ഹംഗറി പുറത്തുപോകണമെന്നില്ല. ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് നോക്കൗട്ട് സാധ്യമാണെന്നതാണ് അവർക്ക് മുന്നിലെ സാധ്യത. ബാൽക്കൻ പോരാട്ടം നടക്കുന്ന മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യക്ക് അൽബേനിയയാണ് എതിരാളികൾ. ഇരുടീമുകളും ആദ്യ മത്സരം തോറ്റതിനാൽ ഇനിയൊരു തോൽവി താങ്ങാനാകില്ലെന്നതാണ് മത്സരം വീറുറ്റതാക്കുക. ഒരിക്കൽപോലും രണ്ടു രാജ്യങ്ങളും ഒരു ടൂർണമെന്റിൽ മുഖാമുഖം നിന്നിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.