അടിമുടി മാറ്റത്തിനൊരുങ്ങി യുവേഫ ചാമ്പ്യൻസ് ലീഗ്; പുതിയ ഫോർമാറ്റ് പ്രഖ്യാപിച്ചു

നിയോൺ(സ്വിറ്റ്സർലാൻഡ്): യുവേഫ ചാമ്പ്യൻസ് ലീഗ് അടുത്ത വർഷം മുതൽ പുതിയ ഫോർമാറ്റിൽ നടക്കും. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് പകരം ലീഗിലേക്ക് മാറുന്നുവെന്നതാണ് യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളിലെ സുപ്രധാന മാറ്റം.

മാത്രമല്ല നിലവിൽ എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് മത്സരിച്ചിരുന്നതെങ്കിൽ ഇനി 36 ടീമുകൾ മാറ്റുരക്കും. ആ 36 ക്ലബുകളും ലീഗ് അടിസ്ഥാനത്തിൽ മത്സരിക്കും. ഒരു ടീം എട്ടു വ്യത്യസ്ഥ ക്ലബുകൾക്കെതിരെയാണ് ലീഗ് ഘട്ടത്തിൽ മത്സരിക്കുക. ഇതിൽ നാല് മത്സരങ്ങൾ വീതം ഹോം ഗ്രൗണ്ടിലും എവേ ഗ്രൗണ്ടിലും നടക്കും.

എട്ടു മത്സരങ്ങൾ പൂർത്തിയായാൽ 36 ടീമുകളെയും ഒരുമിച്ച് പോയിൻറ് നൽകി ക്രമീകരിക്കും. ഒന്നു മുതൽ എട്ടുവരെയുള്ള ടീമുകൾ നേരിട്ട് പ്രീ ക്വാർട്ടറിലെത്തും. ഒമ്പത് മുതൽ 24 വരെയുള്ള ടീമുകൾ രണ്ട്-ലെഗ് പ്ലേ-ഓഫ് മത്സരിക്കും. അതിൽ നിന്ന് എട്ടു ടീമുകൾ റൗണ്ട് 16 ൽ ഇടം നേടും. 25-ാം സ്ഥാനമോ അതിൽ താഴെയോ ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകും. 

സമാനമായ ഫോർമാറ്റ് മാറ്റങ്ങൾ യുവേഫ യൂറോപ്പ ലീഗിനും യൂറോപ്പ കോൺഫറൻസ് ലീഗിനും ഉണ്ടാകും. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾ സെപ്റ്റംബറിനും ജനുവരിക്കും ഇടയിലും യൂറോപ്പ കോൺഫറൻസ് ലീഗ് മത്സരങ്ങൾ സെപ്റ്റംബറിനും ഡിസംബറിനുമിടയിലാണ് നടക്കുക.

Tags:    
News Summary - UEFA introduces new format for Champions League from next season, including league phase and 36 teams in total

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.