ഗ്ലാസ്ഗോ: കരുത്തരായ സ്പെയിനും ഒപ്പംനിൽക്കുന്ന പോളണ്ടുമടങ്ങിയ ഗ്രൂപ്പിൽ ചാമ്പ്യന്മാരായി മുന്നേറുക. യൂറോ കപ്പ് തുടങ്ങുംവരെ കടുത്ത സ്വീഡിഷ് ആരാധകരുടെ മനസ്സിൽപോലുമുണ്ടാവാനിടയില്ലാത്ത കാര്യമാണ് യാൻ ആൻഡേഴ്സൺ സാധിച്ചെടുത്തത്. സ്പെയിനിനെ സമനിലയിൽ തളച്ച സ്വീഡൻ സ്ലൊവാക്യ, പോളണ്ട് ടീമുകളെ തോൽപിച്ചാണ് ഗ്രൂപ് ഇ യിൽ മുന്നിലെത്തിയത്.
പരിക്കുമൂലം ടൂർണമെൻറിനെത്താതിരുന്ന സൂപ്പർ താരം സ്ലാറ്റൻ ഇബ്രാഹിമോവിചിെൻറ കുറവ് അനുഭവപ്പെടാത്ത രീതിയിലാണ് സ്വീഡെൻറ കളി. എമിൽ ഫോസ്ബർഗും അലക്സാണ്ടർ ഇസാകുമടങ്ങുന്ന മുന്നേറ്റം മികച്ചതാണ്. മൂന്നു ഗോളുമായി ഫോസ്ബർഗ് ഫോമിലുമാണ്. വിക്ടർ ലിൻഡലോഫ് നയിക്കുന്ന പ്രതിരോധവും നന്നായി കളിക്കുന്നു.
ലസ്റ്റിഗ്, ഡനിയൽസൺ, അഗസ്റ്റിൻസൺ, ലാർസൻ എന്നിവരാണ് കൂട്ടിനുള്ളത്. മധ്യനിരയിൽ ലാർസൻ, എക്ദാൽ, ഓൾസൺ എന്നിവരുണ്ട്. മുൻനിരയിൽ മൂന്നാമനായി ക്വയ്സണുമുണ്ട്. രണ്ടു മികച്ച താരങ്ങൾ സൈഡ് ബെഞ്ചിൽ അവസരം കാത്തിരിക്കുന്നുണ്ട്. വിംഗർ ഡെയാൻ കുലുസേവ്സ്കിയും സ്ട്രൈക്കർ വിക്ടർ ക്ലാസണും. ക്ലാസൺ പോളണ്ടിനെതിരെ പകരക്കാരനായി ഇറങ്ങി വിജയഗോൾ നേടുകയും ചെയ്തിരുന്നു.
ഇതിഹാസതാരം ആന്ദ്രി ഷെവ്ചെങ്കോയുടെ യുക്രെയ്ൻ രണ്ടു കളി തോറ്റിട്ടും ഒരു മത്സരം ജയിച്ച് സി ഗ്രൂപ്പിൽ മൂന്നാമതായാണ് നോക്കൗട്ടിലെത്തിയത്. നെതർലൻഡ്സിനെതിരെയും ഓസ്ട്രിയക്കെതിരെയും കളിച്ച കളിയുമായി സ്വീഡനെതിരെ ഇറങ്ങിയാൽ യുക്രെയ്െൻറ പണി പാളും.
സ്ട്രൈക്കർമാരായ ആന്ദ്രി യർമലെങ്കോയും റോമൻ യറംചുകിനുമൊപ്പം പ്ലേമേക്കർ റസ്ലാൻ മലിനോവ്സ്കികൂടി തിളങ്ങിയാലേ യുക്രെയ്ന് പ്രതീക്ഷയുള്ളൂ. ഗോൾകീപ്പർ ബുഷ്കാനൊപ്പം കരാവേവ്, സബർനി, മാറ്റ്വിയെങ്കോ, മൈകോലെങ്കോ, ഷിൻചെങ്കോ എന്നിവരടങ്ങിയതാണ് പ്രതിരോധം. സിഡോർചുക് ആണ് മധ്യത്തിൽ മലിനോവ്സ്കിക്ക് കൂട്ട്. മുൻനിരയിൽ സിഗാൻകോവ് യർമലെങ്കോക്കും യറംചുകിനും പിന്തുണ നൽകും.
സ്വീഡൻ:
കോച്ച്: യാൻ ആൻഡേഴ്സൺ
ഫിഫ റാങ്കിങ്: 18
ഗ്രൂപ് റൗണ്ട് പോയൻറ് നില: 7
അടിച്ച ഗോൾ: 4
വാങ്ങിയ ഗോൾ: 2
സ്പെയിനിനെതിരെ 0-0 സമനില
സ്ലൊവാക്യക്കെതിരെ 1-0 ജയം
പോളണ്ടിനെതിരെ 3-2 ജയം സാധ്യത ടീം: ഓൽസൻ, ലസ്റ്റിഗ്, ലിൻഡലോഫ്, ഡനിയൽസൺ, അഗസ്റ്റിൻസൺ, ലാർസൻ, എക്ദാൽ, ഓൾസൺ, ഫോസ്ബർഗ്, ഇസാക്, ക്വയ്സൺ.
യുക്രെയ്ൻ:
കോച്ച്: ആന്ദ്രി ഷെവ്ചെങ്കോ
ഫിഫ റാങ്കിങ്: 24
ഗ്രൂപ് റൗണ്ട് പോയൻറ് നില: 3
അടിച്ച ഗോൾ: 4
വാങ്ങിയ ഗോൾ: 5
നെതർലൻഡ്സിനെതിരെ 3-2 തോൽവി
നോ. മാസിഡോണിയക്കെതിരെ 2-1 ജയം
ഓസ്ട്രിയക്കെതിരെ 1-0 തോൽവി സാധ്യത ടീം: ബുഷ്കാൻ, കരാവേവ്, സബർനി, മാറ്റ്വിയെങ്കോ, മൈകോലെങ്കോ, മലിനോവ്സ്കി, സിഡോർചുക്,
ഷിൻചെങ്കോ, യർമലെങ്കോ, യറംചുക്, സിഗാൻകോവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.