അണ്ടർ 17 വനിത ഫുട്ബാൾ ലോകകപ്പ്: ഇന്ത്യയെ തകർത്ത് യു.എസ്

ഭുവനേശ്വർ: അണ്ടർ 17 വനിത ഫുട്ബാൾ ലോകകപ്പിൽ ആതിഥേയരായ ഇന്ത്യക്ക് തോൽവിത്തുടക്കം. കരുത്തരായ യു.എസ് ആണ് മടക്കമില്ലാത്ത എട്ടു ഗോളുകൾക്ക് ഇന്ത്യയെ തകർത്തത്. മെലീന റെബിംബാസ് രണ്ടു ഗോൾ നേടിയപ്പോൾ ഷാർലറ്റ് കോഹ്‍ലർ, ഒന്യേക ഗമേറോ, ഗിസേൽ തോംപ്സൺ, എല്ല എംറി, ടെയ്‍ലർ സോറസ്, മിയ ഭുട്ട എന്നിവർ ഓരോ തവണ സ്കോർ ചെയ്തു. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ യു.എസ് 30 ഷോട്ടുകൾ പായിച്ചപ്പോൾ ഇന്ത്യയുടെ ശ്രമം രണ്ടെണ്ണത്തിലൊതുങ്ങി.

ആദ്യ ദിനത്തിലെ മറ്റു മത്സരങ്ങളിൽ ബ്രസീൽ 1-0ത്തിന് മൊറോക്കോയെയും ജർമനി 2-1ന് നൈജീരിയയെയും ചിലി 3-1ന് ന്യൂസിലൻഡിനെയും തോൽപിച്ചു. ഇന്ന് കാനഡ ഫ്രാൻസിനെയും മെക്സികോ ചൈനയെയും ജപ്പാൻ ടാൻസാനിയയെയും സ്പെയിൻ കൊളംബിയയെയും നേരിടും.

Tags:    
News Summary - Under 17 Women's Football World Cup: USA beat India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.