ബ്വേനസ് എയ്റിസ്: അണ്ടർ 20 ലോക ഫുട്ബാൾ രാജാക്കന്മാരെ തീരുമാനിക്കുന്നതിനായി ഞായറാഴ്ച കിരീടപ്പോരാട്ടം. ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വായിയും യൂറോപ്യൻ കരുത്തരായ ഇറ്റലിയും തമ്മിൽ ലാ പ്ലാറ്റ ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച വെളുപ്പിന് 2.30നാണ് ഫൈനൽ.
മൂന്നാം തവണ കലാശക്കളിക്ക് യോഗ്യത നേടിയ ഉറുഗ്വായ് ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ഇറ്റലിയാവട്ടെ, ഇതുവരെ ഫൈനലിൽ കടന്ന ചരിത്രമില്ല. സെമിഫൈനലിൽ ഇസ്രായേലിനെ ഒറ്റ ഗോളിനാണ് ഉറുഗ്വായ് തോൽപിച്ചതെങ്കിൽ ദക്ഷിണ കൊറിയക്കെതിരെ 2-1നായിരുന്നു അസൂറിപ്പടയുടെ ജയം. സെമിയിലെ പരാജിതർ മൂന്നാം സ്ഥാനത്തിനായി ഇന്ന് ഏറ്റുമുട്ടും. 1997ലും 2013ലും ഉറുഗ്വായ് ഫൈനലിലെത്തിയിരുന്നെങ്കിലും യഥാക്രമം അർജന്റീനയോടും ഫ്രാൻസിനോടും തോറ്റു.2017ലെ മൂന്നാം സ്ഥാനമാണ് ഇറ്റലിയുടെ മികച്ച പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.