മോണ്ടെവിഡിയോ (ഉറുഗ്വായ്): ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ഉറുഗ്വായ് വിജയകുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബൊളീവിയയെ ഏക പക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഇരട്ടഗോൾ നേടിയ ഡാർവിൻ നൂനിയസാണ് ഉറുഗ്വായുടെ വിജയം അനായസമാക്കിയത്.
15ാം മിനിറ്റിലാണ് ഡാർവിൻ നൂനിയസിലൂടെയാണ് ഉറുഗ്വായ് ആദ്യ ഗോൾ നേടുന്നത്. ഫാകുണ്ടോ പെല്ലിസ്ട്രിയുടെ മനോഹരമായ പാസ് അനായാസം വലയിലാക്കുകയായിരുന്നു.
39ാം മിനിറ്റിൽ ഉറുഗ്വായുടെ കോർണർ കിക്ക് തടഞ്ഞിടാൻ ശ്രമിക്കുന്നതിനിടെ ബൊളീവിയൻ ഗോൾ കീപ്പർ വിസ്കാരയുടെ ശ്രമം ബൊളിവീയൻ മിഡ്ഫീൽഡർ ഗബ്രിയേൽ വില്ലമിലിന്റെ കാലിൽ തട്ടി വലയിലാകുകയായിരുന്നു. 71 ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ നൂനിയസ് വീണ്ടും ഗോൾ കണ്ടെത്തിയതോടെ ബൊളീവിയയുടെ പതനം പൂർണമായി.
കഴിഞ്ഞ മത്സരത്തിൽ അർജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത ഉറുഗ്വായ് ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ പോയിന്റ് പട്ടികയിൽ 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ അർജന്റീന ബ്രസീലിനെയും ഇക്വഡോർ ചിലിയെയും ഒരു ഗോളിന് പരാജയപ്പെടുത്തി. പെറു - വെനിസ്വല മത്സരം (1-1) സമനിലയിൽ കലാശിച്ചു.
യോഗ്യത റൗണ്ടിൽ 15 പോയിന്റുമായി മുന്നിലുള്ളത് അർജന്റീനയാണ്. ഉറുഗ്വായ് രണ്ടാമതും 12 പോയിന്റുമായ കൊളംബിയ മൂന്നാമതും തുടരുന്നു. ആറ് മത്സരങ്ങളിൽ രണ്ട് വിജയം മാത്രമുള്ള ബ്രസീൽ ആറാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.