മോണ്ട വിഡിയോ: ഉറുഗ്വായ് ഫുട്ബാൾ ടീം പരിശീലകനായി മാർസെലോ ബീൽസയെ നിയമിച്ചു. 2026 ലോകകപ്പ് വരെ അദ്ദേഹം തുടരുമെന്ന് ദേശീയ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. 1998-2004ൽ അർജന്റീനയുടെ പരിശീലകനായിരുന്നു ബീൽസ. 2004ൽ അദ്ദേഹത്തിന് കീഴിൽ അർജന്റീന ഒളിമ്പിക്സ് സ്വർണം നേടി. 2007-11ൽ ചിലിയുടെ കോച്ചായിരുന്നു അർജന്റീനക്കാരനായ ബീൽസ. എസ്പാനിയോൾ, അത് ലറ്റികോ ബിൽബാവോ, മാഴ്സെയ് ലേ, ലീൽ, ലീഡ്സ് തുടങ്ങിയ ക്ലബുകളിലും പരിശീലകനായി. ഖത്തർ ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് രാജിവെച്ച ഡീഗോ അലോൺസോക്ക് പകരക്കാരനായാണ് ബീൽസ ഉറുഗ്വായിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.