പാരിസ്: ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് യൂറോയിൽ മടക്ക ടിക്കറ്റ് നൽകിയ ആ കണ്ണഞ്ചുംപോരാട്ടം സ്വിറ്റ്സർലൻറ് ജനത അടുത്ത കാലത്തൊന്നും മറക്കാനിടയില്ല. കളി തീരാൻ ഒമ്പതു മിനിറ്റ് വരെ രണ്ടു ഗോളിന് പിറകിൽനിൽക്കുകയും ഒടുവിലെ മരണപ്പാച്ചിലിൽ രണ്ടും തിരിച്ചടിക്കുകയും എക്സ്ട്രാ ടൈമും കടന്ന് അവസാന ചിരിയുമായി മടങ്ങുകയും ചെയ്ത കളി ഈ യൂറോയിലെ അത്യാവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു. ഇമവെട്ടാതെ കളി കണ്ടിരുന്ന സ്വിസ് ആരാധകരിലൊരാളുടെ തൊണ്ടെപാട്ടുമാറുച്ചത്തിലുള്ള അട്ടഹാസങ്ങളും അനുനിമിഷം മാറിമറിഞ്ഞ ഭാവഹാവങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ ഏറെയൊന്നും വേണ്ടിവന്നില്ല. ഇയാളെ തേടിയിറങ്ങിയ സ്വിസ് ആരാധകക്കുട്ടം ഒടുവിൽ കണ്ടെത്തുകയും ചെയ്തു. ലൂകാ ലോട്ടൻബക് ആയിരുന്നു 'പുള്ളി'. മൈതാനത്ത് ഗ്രാനിറ്റ് ഷാക ഇല്ലാത്ത ക്ഷീണം ലൂക തീർത്തെന്നനായിരുന്നു ഒരാളുടെ പ്രതികരണം.
പുറത്തെങ്കിൽ പുറത്ത് ലൂക്ക ഉണ്ടെങ്കിൽ ഇനി സ്വിറ്റ്സർലൻഡ് തോൽക്കിെല്ലന്നായതോടെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ബിസിനസ് ക്ലാസ് ടിക്കറ്റ് തന്നെ നൽകിയാണ് റഷ്യയിലേക്ക് ആരാധകനെ കൊണ്ടുപോകുന്നത്. സ്വിസ് എയർ ആണ് ടിക്കറ്റ് സ്പോൺസർ ചെയ്തിരിക്കുന്നത്. കളി കഴിഞ്ഞ് മടങ്ങിവന്നാൽ, ലൂക്കിനെ ഉപയോഗപ്പെടുത്തി കോവിഡ് വാക്സിനേഷൻ കാമ്പയിൻ സജീവമാക്കാനും സർക്കാർ ആലോചിക്കുന്നു.
അതിലേറെ കൗതുകമായത്, പുറംലോകത്ത് തന്നെ ചുറ്റിപ്പറ്റി പലതും അരങ്ങ് തകർക്കുേമ്പാൾ മൊബൈൽ ഫോണിന് വേണ്ടത്ര റേഞ്ചില്ലാതെ ലൂക് ഒന്നുമറിയാതിരിക്കുകയായിരുന്നു. എല്ലാം അറിഞ്ഞപ്പോഴാകട്ടെ, സന്തോഷിക്കാൻ ഇനി ഇതിലേറെ എന്തുവേണമെന്നാണ് മനസ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.