കാർഡിഫ്: ലോകോത്തര ഫുട്ബാളർമാരുടെ കൂട്ടത്തിലാണ് ഗാരെത് ബെയ്‍ലിന്റെ സ്ഥാനം. 33ാം വയസ്സിലേക്ക് കടക്കുമ്പോൾ ആയുസ്സിലെത്തന്നെ ഭാഗ്യം വെയ്‍ൽസ് നായകനെ തേടിയെത്തിയിരിക്കുന്നു. 64 കൊല്ലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തർ ലോകകപ്പിന് ടീം ടിക്കറ്റെടുത്തു.
അതും ബെയ്‍ലിന്റെ തോളിലേറി. പ്ലേ ഓഫ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് യുക്രെയ്നെ തോൽപിച്ചാണ് യൂറോപ്യൻ പട്ടിക പൂർണമാക്കിയത്. 33ാം മിനിറ്റിൽ സൂപ്പർ താരം ഗാരെത് ബെയ് ലിന്റെ ഫ്രീ കിക്ക് യുക്രെയ്‍ൻ മിഡ്ഫീൽഡർ ആൻഡ്രി യർമേലെങ്കോയുടെ ദേഹത്ത് തട്ടി സെൽഫ് ഗോളായി വലയിൽ പതിക്കുകയായിരുന്നു.
ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് വെയ്‍ൽസ് ഖത്തർ ലോകകപ്പ് കളിക്കുക. 1958ലെ സ്വീഡൻ ലോക കപ്പിലാണ് ഇതിന് മുമ്പ് വെയ്‍ൽസ് ഇറങ്ങിയത്. അന്ന് ക്വാർട്ടർ ഫൈനലിൽ പെലെയുടെ ഗോളിൽ ബ്രസീലിനോട് തോറ്റു. റഷ്യൻ അധിനിവേശത്തിനിടയിലും ലോകകപ്പ് സന്തോഷം കൊതിച്ച യുക്രെയ്ന് നിരാശയും സമ്മാനിച്ചു വെയ്ൽസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.