മുഖ്യമന്ത്രി പിണറായി വിജയന് കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി സമ്മാനിക്കുന്നു

ബ്ലാസ്റ്റേഴ്സിന്റെ ഓരോ ഗോളിലും ലക്ഷം രൂപ വീതം വയനാടിന്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയതിനൊപ്പം ‘ഗോള്‍ ഫോര്‍ വയനാട്’ എന്ന പേരില്‍ ഒരു കാമ്പയിനും ടീം പ്രഖ്യാപിച്ചു. ഐ.എസ്.എല്‍ പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് കാമ്പയിന്‍.

ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമകളുടെ 1.25 കോടി രൂപ സംഭാവനക്ക് പുറമേയാണ് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന സര്‍ക്കാറിന്റെ തീവ്ര ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് ബ്ലാസ്റ്റേഴ്സും ഒപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്‌സ് ചെയര്‍മാന്‍ നിമ്മഗഡ്ഡ പ്രസാദ്, ഡയറക്ടര്‍ നിഖില്‍ ബി. നിമ്മഗഡ്ഡ, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ശുശെന്‍ വശിഷ്ത് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മുഖ്യമന്ത്രിക്ക് ടീം ജഴ്‌സി സമ്മാനിക്കുകയും വരാനിരിക്കുന്ന സീസണിലെ മത്സരങ്ങള്‍ കാണാന്‍ മുഖ്യമന്ത്രിയെ സ്റ്റേഡിയത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

Tags:    
News Summary - Wayanad gets Rs 1 lakh for every Blasters goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.