ഇംഗ്ലീഷ് ഫുട്ബാളിൽ സമാനതകളേറെയില്ലാത്ത ഇതിഹാസമാണ് വെയ്ൻ റൂണി. ഇംഗ്ലണ്ട് ദേശീയ ടീമിനു പുറമെ മാഞ്ചസ്റ്റർ യുനൈറ്റഡ്, എവർടൺ ടീമുകൾക്കായി തിളങ്ങിയ താരം. ഫുട്ബാളിൽനിന്ന് എന്നേ വിരമിച്ച റൂണി പക്ഷേ, ഒരു ബോക്സറായി അവസരം പരീക്ഷിക്കാനൊരുങ്ങുന്നുവെന്നാണ് വാർത്ത.
മുമ്പേ ബോക്സിങ്ങിനോട് താൽപര്യമുള്ള റൂണി പ്രഫഷനൽ ബോക്സിങ്ങിലേക്കില്ലെങ്കിലും പ്രമുഖർക്കെതിരെ പ്രദർശന മത്സരത്തിനിറങ്ങാൻ താൽപര്യമറിയിച്ചതായാണ് സൂചന. യൂടൂബറായിരുന്ന ബോക്സർ ജെയ്ക് പോളിനെതിരെ ആദ്യ അങ്കത്തിനിറങ്ങാനാണ് റൂണി ഗോദയിലിറങ്ങിയേക്കുക. മാഞ്ചസ്റ്റർ യുനൈറ്റഡ് കളിമുറ്റമായ ഓൾഡ് ട്രാഫോഡ് പോളിനെതിരെ മുഖാമുഖത്തിന് അവസരമൊരുക്കുമെന്നും സ്പാനിഷ് മാധ്യമമായ ‘മാർക’ റിപ്പോർട്ട് പറയുന്നു.
ഇംഗ്ലണ്ട് ജഴ്സിയിൽ ഏറ്റവും കൂടുതൽ ഗോൾനേടിയ താരമെന്ന റെക്കോഡ് ഏറെക്കാലം സ്വന്തം പേരിൽ സൂക്ഷിച്ച താരമാണ് റൂണി. അടുത്തിടെ ഹാരി കെയ്ൻ ഈ റെക്കോഡ് മറികടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.