ലണ്ടൻ: 2010ൽ മാഞ്ചസ്റ്റർ യുനെറ്റഡ് വിട്ട് മെസ്സിക്കൊപ്പം കളിക്കാനായി ഒരുങ്ങിയിരുന്നതായി ഇംഗ്ലീഷ് താരം വെയിൻ റൂണി. ഏെറക്കുറെ ട്രൻസ്ഫർ ശരിയായിരുന്നെങ്കിലും ഒടുവിൽ പിന്മാറുകയായിരുന്നുവെന്ന് റൂണി പറഞ്ഞു. 'യുനൈറ്റഡ് പോഡ്കാസ്റ്റി'ന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിൻെറ വെളിപ്പെടുത്തൽ.
'മെസ്സി, സാവി, ഇനിയേസ്റ്റ, ബുസ്കറ്റ്സ് എന്നിവരോടൊപ്പം കളിക്കുന്നത് ഞാൻ കുറേ ഇരുന്ന് ചിന്തിച്ചിരുന്നു. അവരുടെ ശൈലി എനിക്ക് ചേരുമോയെന്നാണ് ഞാൻ ആലോചിച്ചത്. അന്ന് മെസ്സി ഒമ്പതാം നമ്പർ ജഴ്സി അണിഞ്ഞാണ് കളിച്ചിരുന്നത്. റയൽ മഡ്രിഡും തന്നെ സമീപിച്ചിരുന്നു. റയലിനേക്കാൾ കൂടുതൽ ഞാൻ ആഗ്രഹിച്ചത് ബാഴ്സയാണ്. ഒപ്പം പ്രീമിയർ ലീഗിലെ ചില ക്ലബുകളും വന്നു. എന്നാൽ, മാഞ്ചസ്റ്റ യുനെറ്റഡുമായി അഞ്ചു വർഷത്തെ കരാർ പുതുക്കാൻ തീരുമാനിക്കുകയായിരുന്നു'- റൂണി പറഞ്ഞു.
2004 മുതൽ 2017 വരെ മാഞ്ചസ്റ്റർ യുനൈറ്റഡിനായി കളിച്ച റൂണി ക്ലബിനായി 183 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കൻ ലീഗിൽ ഡെർബി കൗണ്ടിക്ക് വേണ്ടി കളിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.