ഫുട്ബാളിലെ 'ഗോട്ട്'മെസ്സി തന്നെ; റാറ്റ് എന്ന് വിളിച്ച് അധിക്ഷേപിച്ച റൊണാൾഡോക്ക് മറുപടിയുമായി വെയ്ൻ റൂണി

ലോക ഫുട്ബാളിനെ പിടിച്ചുകുലുക്കിയ ഇൻർവ്യൂ വിവാദത്തിനുപിന്നാലെ പ്രതികരിച്ച് ഇംഗ്ലീഷ് ഫുട്ബോൾ താരം വെയ്ൻ റൂണി. ലോക ഫുട്ബോളിലെ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം (GOAT) മെസ്സിയാണെന്ന് റൂണി പറഞ്ഞു. ടി.വി ഇന്റർവ്യൂവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സഹതാരം കൂടിയായിരുന്ന വെയ്ൻ റൂണിയെ റാറ്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ​റൂണി പരോക്ഷമായി നൽകിയതെന്നാണ് സൂചന.

ക്രിസ്റ്റ്യാനോയുടെ വിവാദ ഇന്റർവ്യു

ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖം ഫുട്ബാൾ ലോകത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും കോച്ച് എറിക് ടെൻഹാഗിനെതിരെയും സഹതാരമായ വെയ്ൻ റൂണിക്കെതിരേയും ഗുരുതര ആരോപണങ്ങളുമായാണ് ക്രിസ്റ്റ്യാനോ അഭിമുഖത്തില്‍ ഉന്നയിച്ചത്. യുണൈറ്റഡ് തന്നെ ചതിച്ചുവെന്നും കോച്ച് ടെൻഹാഗിനോട് ഒരു ബഹുമാനവുമില്ലെന്നും താരം തുറന്നടിച്ചു.

'കോച്ച് മാത്രമല്ല, മറ്റു രണ്ടോ മൂന്നോ പേർ കൂടി എന്നെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്... ഇപ്പോൾ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. ചിലർക്ക് ഞാനിവിടെ തുടരുന്നത് ഇഷ്ടമല്ല. ഈ വർഷം മാത്രമല്ല.. കഴിഞ്ഞ വർഷവും അവർക്ക് അതേ നിലപാട് തന്നെയായിരുന്നു''- ക്രിസ്റ്റ്യാനോ പറഞ്ഞു. കോച്ചിന് തന്നോട് ബഹുമാനമില്ലാത്തതിനാൽ തനിക്ക് തിരിച്ചും ബഹുമാനമില്ലെന്നും വെയ്ൻ റൂണി തനിക്കെതിരെ നടത്തിയ വിമർശനങ്ങള്‍ അസൂയ മൂത്താണെന്നും താരം കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തിൽ റൂണിയെ 'റാറ്റ്' എന്നാണ് റൊഡാൾഡോ വിശേഷിപ്പിച്ചത്.

അഭിമുഖം പുറത്തുവന്നതോടെ റൊണാൾഡോയുടെ പരാമർശങ്ങൾ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനുപിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോഡിന് മുൻപില്‍ സ്ഥാപിച്ചിരുന്ന താരത്തിന്‍റെ ഭീമൻ ചുമർചിത്രം നീക്കംചെയ്തു. റൊണാള്‍ഡോയ്‌ക്കെതിരേ നടപടിക്കൊരുങ്ങുകയാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്നും സൂചനയുണ്ട്. ക്ലബ്ബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ക്രിസ്റ്റ്യാനോ ലംഘിച്ചെന്നും അതിനാല്‍ താരത്തിനെതിരേ ശക്തമായ നടപടിയുമായി യുണൈറ്റഡ് മുന്നോട്ടുപോകുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ക്ലബ്ലിന്റെ കാരിങ്ടണ്‍ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ചുവരേണ്ടതില്ലെന്ന നിര്‍ദേശം ക്രിസ്റ്റ്യാനോയ്ക്ക് നല്‍കിയതായും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റൂണിയുടെ മറുപടി

വെള്ളിയാഴ്ച നടത്തിയ തന്റെ പ്രതികരണത്തിൽ റൊണാൾഡോയുടെ അഭിപ്രായങ്ങളെ 'വിചിത്രമായത്' എന്നാണ് റൂണി വിശേഷിപ്പിച്ചത്. മെസ്സിയെ ഫുട്ബാളിലെ എക്കാലത്തേയും മികച്ച കളിക്കാരനായും ​റൂണി വിശേഷിപ്പിച്ചു. അർജന്റീനയെ ഖത്തർ ലോകകപ്പ് വിജയത്തിലേക്ക് നയിക്കാൻ 37 കാരനായ മെസ്സിക്ക് കഴിയുമെന്നും റൂണി പറഞ്ഞു.

'എന്റെ പ്രിയ ടീം അർജന്റീനയാണ്. 2018ൽ നിന്ന് വ്യത്യസ്തമായി ലയണൽ മെസ്സിക്ക് ചുറ്റും ലൗട്ടാരോ മാർട്ടിനെസ്, ലിയാൻഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോൾ, ഏയ്ഞ്ചൽ ഡി മരിയ തുടങ്ങിയ ഉറച്ച കളിക്കാരുണ്ട്. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക നേടിയത് അവർക്ക് ആത്മവിശ്വാസം നൽകും. ഖത്തറിലെ കാലാവസ്ഥ അർജന്റീനക്ക് അനുയോജ്യമാകും. അവർ ശരിക്കും അപകടകാരികളാണെന്ന് ഞാൻ കരുതുന്നു'-റൂണി പറഞ്ഞു.

ലോകകപ്പ് നേടുന്നത് ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരമായി മെറ്റിയെ മാറ്റുമോ എന്ന ചോദ്യത്തിനും റൂണി മറുപടി പറഞ്ഞു. 'എല്ലാവർക്കും മെസ്സിയെയും റൊണാൾഡോയെയും കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ട്, എന്നാൽ മെസ്സിയാണ് മികച്ചതെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. മെസ്സിയുടേതിന് സമാനമായ കളിക്കാരനായിരുന്നു ഡീഗോ മറഡോണ. അദ്ദേഹത്തിന്റെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ മെസ്സി അതിലും മികച്ച കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. അവൻ ഗെയിമുകൾ നിയന്ത്രിക്കുന്ന രീതി, ഡ്രിബ്ലിംഗ്, അസിസ്റ്റുകൾ എല്ലാം മികച്ചതാണ്'-റൂണി പറഞ്ഞു.

Tags:    
News Summary - Wayne Rooney takes well-timed swipe at Cristiano Ronaldo as he labels Lionel Messi 'the GREATEST player of all time'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.