രക്ഷകനായി ​വീണ്ടും വെഗോസ്റ്റ്; ​അയർലൻഡിനെതിരെ വിജയം പിടിച്ച് നെതർലാൻഡ്സ്

ഡബ്ലിൻ: യൂറോ യോഗ്യത മത്സരത്തിൽ അയർലൻഡിനെതിരെ വിജയം പിടിച്ച് നെതർലാൻഡ്സ്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഡച്ചുകാരുടെ വിജയം. പകരക്കാരനായെത്തിയ വൗട്ട് വെഗോസ്റ്റ് ആണ് വിജയഗോൾ സമ്മാനിച്ചത്. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ അയർലൻഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചപ്പോൾ ആദം ഇദാഹ് പിഴവില്ലാതെ പന്ത് വലയിലെത്തിച്ചു. എന്നാൽ, 19ാം മിനിറ്റിൽ ഡച്ചുകാർക്ക് അനുകൂലമായും പെനാൽറ്റി ലഭിക്കുകയും ലിവർപൂൾ താരം കോഡി ഗാപ്കൊ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ വെഗോസ്റ്റ് 56ാം മിനിറ്റിലാണ് വിജയഗോൾ സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഗ്രീസിനെതിരെയും താരം ഗോൾ നേടിയിരുന്നു.

വിജ​യത്തോടെ ഒമ്പത് പോയന്റായ നെതർലാൻഡ്സ് ഗ്രൂപ്പിൽ രണ്ടാമതാണ്. ഒരു മത്സരം കൂടിയാണ് അവശേഷിക്കുന്നത്. 15 പോയന്റുള്ള ഫ്രാൻസാണ് ഒന്നാമത്. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് യൂറോ കപ്പിന് യോഗ്യത നേടാനാവുക. 

Tags:    
News Summary - Weghorst again to the rescue; Netherlands won against Ireland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.