ലണ്ടൻ: വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ യൂറോകപ്പിന്‍റെ സെമിയും ഫൈനലും കാണാൻ 60,000 കാണികൾക്ക് അനുമതി നൽകി ബ്രിട്ടീഷ് സർക്കാർ. സ്റ്റേഡിയത്തിന്റെ 75 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകിക്കൊണ്ട് ബ്രിട്ടീഷ് സർക്കാർ ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്.
ഇറ്റലിയിൽ കോവിഡ് വർധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ അഭ്യർഥന പ്രകാരം യൂറോ ഫൈനൽ ഇംഗ്ലണ്ടിലേക്ക് മാറ്റുകയായിരുന്നു. കോവിഡിന്‍റെ പരിശോധന ഫലവും വാക്സിനേഷൻ സർട്ടിഫിക്കറ്റും പരിശോധിച്ചാകും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. കളിയുടെ 14 ദിവസം മുെമ്പങ്കിലും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണമെന്നും നിബന്ധനയുണ്ട്.
നിലവിൽ വെംബ്ലിയിൽ 22,500 കാണികളെയാണ് പ്രവേശിപ്പിക്കുന്നത്. ജൂൺ 26ന് കപ്പാസിറ്റി 40,000 വർധിപ്പിക്കും. ജൂലൈ 12നാണ് യൂറോ ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.