വനിതാ രാജ്യാന്തര ഫുട്​ബാൾ ടൂർണമെൻറിൽ വിജയിച്ച സൗദി ടീം

വനിതാ രാജ്യാന്തര ഫുട്​ബാൾ ടൂർണമെന്‍റ് : രണ്ടാം റൗണ്ടിൽ കൊമോറോസിനെതിരെ സൗദി അറേബ്യക്ക് ജയം


അസ്‌ലം കൊച്ചുകലുങ്ക്

റിയാദ്: രാജ്യാന്തര വനിത ഫുട്​ബാൾ മത്സരത്തിന് ആതിഥേയത്വം വഹിച്ച് സൗദി അറേബ്യ ചരിത്രം കുറിച്ചു. അൽഖോബാർ അമീർ സഊദ് ബിൻ ജലാവി സ്​റ്റേഡിയത്തിൽ നടന്ന ചതുർ രാഷ്​ട്ര സൗഹൃദ ടൂർണമെൻറിലെ ഞായറാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ കോമോറോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി സൗദി അറേബ്യ പോയിൻറ്​ നിലയിൽ മുന്നിലെത്തി. ആറ് പോയിൻറ്​ നേടിയ സൗദിക്ക് പിന്നിൽ മൂന്ന് പോയിൻറുമായി മൗറീഷ്യസ് രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത്​ പാകിസ്താനും പിന്നിൽ ഇരു റൗണ്ടിലും തോൽവി രുചിച്ച കോമോറോസും. ആദ്യ റൗണ്ടിൽ പാകിസ്താനാണ് ഏകപക്ഷീയ ഗോളിന് കോമോറോസിനെ തോൽപിച്ചത്.

രണ്ടാം റൗണ്ട് മത്സരത്തി​െൻറ ആദ്യ മിനിട്ടിൽ ദാലിയ ആദിലും 34-ാം മിനുട്ടിൽ നൂറ ഇബ്രാഹിമുമാണ് സൗദി ഗ്രീൻ ഫാൽക്കൺസിന് വേണ്ടി ഗോളുകൾ തൊടുത്തത്. ഞായറാഴ്ച നടന്ന രണ്ടാം റൗണ്ടിലെ ആദ്യമത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൗറീഷ്യസ് പാകിസ്താനെ പരാജയപ്പെടുത്തി. നാലാം മിനിട്ടിൽ ജീമൽ ചിമാരയും 64-ാം മിനുട്ടിൽ ജൂലി മേരിയും ഗോൾവല ചലിപ്പിച്ചപ്പോൾ ഒമ്പതാം മിനുട്ടിൽ ജമീല ഖാൻ നേടിയ ഗോളാണ് പാക്കിസ്താന് ആശ്വാസമായത്.

ആദ്യ റൗണ്ട് മത്സരങ്ങളിൽ മർയം അൽ-തമീമിയുടെ ഗോളിൽ സൗദി അറേബ്യ മൗറീഷ്യസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചപ്പോൾ അൻമോൽ ഹിറയുടെ സ്‌ട്രൈക്കിലൂടെ പാകിസ്ഥാൻ അതേ സ്‌കോറിൽ കൊമോറോസിനെ പരാജയപ്പെടുത്തി. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് പെൺകുട്ടികളെ മനോഹരമായ ഗെയിമിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ടൂർണമെൻറാണിതെന്ന് സൗദി അറേബ്യൻ ഫുട്​ബാൾ ഫെഡറേഷനിലെ (സാഫ്) വനിതാ ഫുട്​ബാൾ ഡിപ്പാർട്ട്മെൻറ്​ സൂപ്പർവൈസർ ലാമിയ ബഹ്യാൻ പറഞ്ഞു. ഫിഫയുടെ അന്താരാഷ്​ട്ര ബാഡ്ജ് ലഭിച്ച ആദ്യ സൗദി വനിതാ റഫറിയായ മാരിയ അനൂദ് അൽ അസ്മരിയാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

Tags:    
News Summary - Women's International Football Tournament: Saudi Arabia beat Comoros in the second round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.