വനിത ലോകകപ്പ്: ഇംഗ്ലണ്ടിനും യു.എസിനും ജയം

സിഡ്നി: വനിത ലോക കപ്പിൽ അരങ്ങേറ്റംകുറിക്കാനെത്തിയ ഹെയ്തിക്കെതിരെ നിറംമങ്ങിയ ജയവുമായി ഇംഗ്ലണ്ട്. ബ്രിസ്ബേനിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ജോർജിയ സ്റ്റാൻവേ നൽകിയ ഒറ്റ ഗോളിനായിരുന്നു ഇംഗ്ലീഷ് ജയം.

ലോക റാങ്കിങ്ങിൽ ഏറെ പിറകിലുള്ള ഹെയ്തി എതിരാളികളെ ഒട്ടും കൂസാതെ കളിച്ചപ്പോൾ ഇംഗ്ലീഷ് മുന്നേറ്റം പലപ്പോഴും മുനയൊടിഞ്ഞു. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ആദ്യം കിക്കെടുത്തപ്പോൾ ഗോളി തടുത്തിട്ടെങ്കിലും ‘വാർ’ സഹായിച്ച് വീണ്ടും എടുത്തപ്പോഴാണ് ഗോളായത്.

രണ്ടാമത്തെ മത്സരത്തിൽ ജപ്പാൻ എതിരില്ലാത്ത മൂന്ന് ഗോളിന് സാംബിയയെയും യു.എസ്.എ കാൽ ഡസൻ ഗോളുകൾക്ക് വിയറ്റ്നാമിനെയും വീഴ്ത്തി.

Tags:    
News Summary - Women's World Cup: England and US win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.