വെല്ലിങ്ടൺ(ന്യൂസിലൻഡ്): വനിത ലോകകപ്പ് ഫുട്ബാളിൽ നെതർലൻഡ്സിനും സ്വീഡനും ജയം. ഗ്രൂപ് ഇയിൽ പോർചുഗലിനെ 1-0നാണ് നെതർലന്റ്സ് തോൽപ്പിച്ചത്. ജി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയെ 2-1നാണ് സ്വീഡൻ കീഴടക്കിയത്. 13ാം മിനിറ്റിൽ സ്റ്റെഫാനി വാൻഡെർ ഗ്രാറ്റ് ഹെഡറിലൂടെ നേടിയ ഗോളാണ് നെതർലൻഡ്‌സിന് ജയം സമ്മാനിച്ചത്.
വ്യാഴാഴ്ച യു.എസിനെതിരായാണ് ഓറഞ്ച് പടയുടെ അടുത്ത മത്സരം. വിയറ്റ്‌നാമാണ് പോർചുഗലിന്റെ അടുത്ത മത്സരത്തിലെ എതിരാളികൾ. സ്വീഡനെതിരെ 48ാം മിനിറ്റിൽ ഹിൽദാ മിഗാല നേടിയ ഗോളിൽ ദക്ഷിണാഫ്രിക്കയാണ് ലീഡ് നേടിയത്. 64ാം മിനിറ്റിൽ ഫ്രിഡോളിന റോൾഫോയുടെ സമനില ഗോളിൽ സ്വീഡൻ ഒപ്പമെത്തി. 89ാം മിനിറ്റിൽ അമാൻഡ ഇലസ്റ്റഡ് സ്വീഡന്റെ വിജയ ഗോൾ നേടി. അതേസമയം, ശക്തരായ ഫ്രാൻസിനെ ജമൈക്ക ഗോൾരഹിത സമനിലയിൽ തളച്ചു. 2019ൽ ക്വാർട്ടറിൽ പ്രവേശിച്ച ഫ്രാൻസ് ലോക റാങ്കിങ്ങിൽ അഞ്ചാമതാണ്. ജമൈക്ക 48ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.