ലണ്ടൻ: ഖത്തർ ലോകകപ്പിലേക്ക് യൂറോപ്പിൽ നിന്ന് ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്കുള്ള പ്ലേ ഓഫ് ലൈനപ്പായി. വമ്പന്മാരായ ഇറ്റലിയും പോർചുഗലും പ്ലേ ഓഫ് ഫൈനലിൽ നേരിൽ വരാനുള്ള സാധ്യത തെളിഞ്ഞതിനാൽ ഇവരിൽ ഒരാൾ പുറത്താകുമെന്ന് ഉറപ്പായി. മൂന്ന് സ്ഥാനങ്ങളിലേക്കായി 12 ടീമുകളാണ് ഏറ്റുമുട്ടുന്നത്.
എ ഗ്രൂപ്പിൽ സ്കോട്ട്ലൻഡ് യുക്രൈനെയും വെയിൽസ് ഒാസ്ട്രിയയെയും നേരിടും. ഇതിലെ ജേതാക്കൾ ഈ ഗ്രൂപ്പിലെ ഫൈനലിൽ എറ്റുമുട്ടും. ജയിക്കുന്നവർ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിക്കും. ഗ്രൂപ് ബിയിൽ റഷ്യയും പോളണ്ടും സ്വീഡനും ചെക് റിപ്പബ്ലിക്കുമാണ് ഏറ്റുമുട്ടുന്നത്. ഇവരിൽ നിന്നുള്ള വിജയികൾ ഫൈനലിൽ മത്സരിക്കും. ജേതാക്കൾ യോഗ്യത നേടും.
പ്ലേ ഓഫ് കളിക്കേണ്ടി വന്ന വമ്പന്മാരായ ഇറ്റലിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലുമാണ് സി. ഗ്രൂപ്പിൽ മത്സരിക്കുന്നത്. സെമിയിൽ ഇറ്റലി നോർത്ത് മാസിഡോണിയയെയും പോർചുഗൽ തുർക്കിയെയും നേരിടും. ജേതാക്കൾ ഗ്രൂപ്പ് ഫൈനലിൽ ഏറ്റുമുട്ടും. വമ്പൻ അട്ടിമറികളില്ലെങ്കിൽ ഈ ഗ്രൂപ്പിലെ ഫൈനലിൽ ഇറ്റലിയും പോർചുഗലും കണ്ടുമുട്ടും. ലോകപ്പുകളിലെ മികച്ച ടീമുകളിലൊന്നിെൻറ പുറത്താവലാവും ഫലം. സെമി ഫൈനൽ മാർച്ച് 24നും ഫൈനൽ മാർച്ച് 29നുമാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.