ലോ​ക​ക​പ്പ് പ്ര​ചാ​ര​ണം; മഞ്ചേരി ന​ഗ​ര​സ​ഭ​യു​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന് തു​ട​ക്കം

മ​ഞ്ചേ​രി: ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം. പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​എം. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 16 ക്ല​ബു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ത്സ​രം. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ൽ ബു​ധ​നാ​ഴ്ച സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. സ​മാ​പ​ന​ദി​വ​സം കൗ​ൺ​സി​ല​ർ​മാ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള മ​ത്സ​ര​വും ന​ട​ക്കും. ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ബോ​യ്സ് സ്കൂ​ൾ മൈ​താ​ന​ത്തും ലോ​ക​ക​പ്പി​നെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന ക്വി​സ് മ​ത്സ​രം യൂ​നി​റ്റി കോ​ള​ജി​ലും ന​ട​ക്കും. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, കൗ​ൺ​സി​ല​ർ​മാ​രാ​യ യാ​ഷി​ക് മേ​ച്ചേ​രി, പി. ​അ​ബ്ദു​ൽ റ​ഹീം, കാ​ക്കേ​ങ്ങ​ൽ അ​ഷ്റ​ഫ്, സി.​പി. അ​ബ്ദു​ൽ ക​രീം സം​ബ​ന്ധി​ച്ചു.

Tags:    
News Summary - World Cup campaign; Mancheri Municipal Council football match begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.