ലോകകപ്പ് ഫുട്ബാൾ: ഹയ്യ കാർഡ് ഉടമകൾക്ക് സൗജന്യ സൗദി വിസ

റിയാദ്: ഫിഫ ലോകകപ്പ് 2022ലേക്കുള്ള പ്രവേശന പാസ് ആയ 'ഹയ്യ കാർഡ്' കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്ക് സൗദി വിസ സൗജന്യമായി അനുവദിക്കാൻ മന്ത്രിസഭയുടെ അനുമതി. വിസയുടെ ഇ-സർവിസ് ചെലവുകൾ വഹിക്കാനുള്ള തീരുമാനത്തിന് യോഗം അംഗീകാരം നൽകി. ഫിഫ ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ എത്തുന്ന ഫുട്ബാൾ പ്രേമികൾക്ക് നൽകുന്ന ഡിജിറ്റൽ വ്യക്തിഗത രേഖയാണ് (ഫാൻ ഐ.ഡി) ഹയ്യ കാർഡ്. നവംബർ ഒന്ന് മുതൽ 2023 ജനുവരി 23 വരെയാണ് ഇതിന്റെ കാലാവധി.

ഇത് കൈവശമുള്ളവർക്ക് ഈ ലോകകപ്പ് സീസണിൽ 60 ദിവസംവരെ സൗദിയിൽ തങ്ങാനും യഥേഷ്ടം പോയിവരാനുമുള്ള വിസ സൗജന്യമായി നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓൺലൈനായി അനുവദിക്കുന്ന ഇലക്ട്രോണിക് വിസയുടെ ചെലവുകൾ രാജ്യം ഏറ്റെടുക്കുന്നതിനുള്ള അനുമതിയാണ് കഴിഞ്ഞ ഞായറാഴ്ച ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം നൽകിയത്.

വിസ നേടുന്നവർക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് സൗദിയിലേക്ക് പ്രവേശിക്കാം. 33ാമത് ഒപെക്-ഒപെകേതര രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിന്റെ ഫലങ്ങളെ മന്ത്രിസഭ അവലോകനം ചെയ്തു. ആഗോള എണ്ണവിപണിയുടെ സന്തുലിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുന്ന സമീപനമായിരിക്കും സൗദിയുടേത്. കള്ളപ്പണം വെളുപ്പിക്കൽ, ഇതര സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഈജിപ്തിലെ അന്വേഷണ ഏജൻസിയുമായി എത്തിച്ചേർന്ന ധാരണപത്രത്തിന് കാബിനറ്റ് അംഗീകാരം നൽകി.

ആഗോളപ്രശ്നങ്ങളോടും വെല്ലുവിളികളോടും പ്രതികരിക്കുന്നതിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ തമ്മിൽ ബഹുമുഖ ഏകോപനമുണ്ടാക്കാൻ യോഗത്തിൽ ധാരണയായി. ഇന്റർനാഷനൽ എയർപോർട്ട് കൗൺസിൽ ഓഫ് ഏഷ്യ പസഫിക്കിന്റെ റീജനൽ ഓഫിസ് റിയാദിൽ സ്ഥാപിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി.

സൗ​ദി​യി​ൽ​നി​ന്ന് പ്ര​തി​ദി​നം 38 സ​ർ​വി​സു​ക​ളു​മാ​യി ഫ്ലൈ ​അ​ദീ​ൽ

റി​യാ​ദ്: ഖ​ത്ത​റി​ൽ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ സൗ​ദി ടീ​മി​ന്റെ മ​ത്സ​രം കാ​ണാ​ൻ പോ​കു​ന്ന​വ​ർ​ക്കാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് പ്ര​തി​ദി​നം 38 സ്‍പെ​ഷ​ൽ സ​ർ​വി​സു​ക​ളു​മാ​യി ഫ്ലൈ ​അ​ദീ​ൽ വി​മാ​ന ക​മ്പ​നി. സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന ക​മ്പ​നി​യു​ടെ ബ​ജ​റ്റ് വി​മാ​ന ക​മ്പ​നി​യാ​ണ് ഫ്ലൈ ​അ​ദീ​ൽ. സൗ​ദി ടീ​മി​ന്റെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലാ​ണ് റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ​നി​ന്ന് ​ഫ്ലൈ ​അ​ദീ​ൽ പ്ര​തി​ദി​നം 38 സ​ർ​വി​സു​ക​ൾ വീ​തം ന​ട​ത്തു​ക.

മ​ത്സ​രം ന​ട​ക്കു​ന്ന ദി​വ​സം ദോ​ഹ​യി​ൽ എ​ത്തി ക​ളി ക​ണ്ട് അ​തേ​ദി​വ​സം​ത​ന്നെ സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന നി​ല​യി​ലാ​ണ് വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ജി​ദ്ദ​യി​ൽ​നി​ന്ന് ആ​റും റി​യാ​ദ്, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് 16 വീ​ത​വും സ​ർ​വി​സു​ക​ളാ​ണ് ഫ്ലൈ ​അ​ദീ​ൽ ദോ​ഹ​യി​ലേ​ക്ക് ന​ട​ത്തു​ക. ഈ ​സ​ർ​വി​സു​ക​ളി​ൽ ഓ​ഫ​ർ നി​ര​ക്കി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.

Tags:    
News Summary - World Cup Football: Free Saudi Visa for Haya Card Holders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.