ലോകകപ്പ് യോഗ്യത: വെന​സ്വേലയെ തകർത്ത് അർജന്റീന, സെനഗലിനെതിരെ ഈജിപ്തിന് ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന. സൂപ്പർ താരം മെസ്സി, എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇതോടെ തുടർച്ചയായി 30 മത്സരങ്ങളിൽ തോൽവിയറിയാതെ മെസ്സിയും സംഘവും കുതിക്കുകയാണ്. ലാറ്റിനമേരിക്കയിൽനിന്ന് അർജന്റീനയും ബ്രസീലും നേരത്തെ തന്നെ ഖത്തറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

35-ാം മിനിറ്റിൽ ഡി പോളിന്റെ അസിസ്റ്റിലൂടെ നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു ആദ്യ ഗോൾ. 79-ാം മിനിറ്റിലാണ് എയ്ഞ്ചൽ ഡി മരിയയുടെ ഗോൾ വരുന്നത്. രണ്ട് ഡിഫൻഡര്‍മാരെ മറികടന്ന് ഡി പോളില്‍നിന്ന് ലഭിച്ച പന്ത് എയ്ഞ്ചല്‍ ഡി മരിയ ഗോളാക്കുകയായിരുന്നു.

82-ാം മിനിറ്റിലാണ് മെസ്സിയുടെ ഗോൾ. എയ്ഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍നിന്നായിരുന്നു മെസ്സി വല കുലുക്കിയത്.

സെൽഫ് ഗോളിൽ ഈജിപ്ത്

ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഈജിപ്ത് ലോകകപ്പ് യോഗ്യതക്കരികിൽ. നാലാം മിനിറ്റിൽ സാലിയോ സിസ്സിന്റെ സെൽഫ് ഗോളാണ് സെനഗലിന് വിനയായത്. കെയ്റോയിൽ തിങ്ങിനിറഞ്ഞ 75,000 കാണികളെ സാക്ഷിയാക്കിയായിരുന്നു ഒന്നാം പാദ മത്സരം.

ചൊവ്വാഴ്ച സെനഗളിൽ വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരം ഇരു ടീമുകൾക്കും ഏറെ നിർണായകമാണ്. ആഫ്രിക്കയിൽ ഒരു ടീമും ഇതുവരെ യോഗ്യത ഉറപ്പാക്കിയിട്ടില്ല.

വെള്ളിയാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ അൾജീരിയ എതിരില്ലാത്ത ഒരു ഗോളിന് കാമറൂണിനെയും ടുണീഷ്യ ഒരു ഗോളിന് മാലിയെയും പരാജയപ്പെടുത്തി. മൊറോക്കോ-കോംഗോ, ഘാന-നൈജീരിയ മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. അഞ്ച് ടീമുകളാണ് ആഫ്രിക്കയിൽനിന്ന് ഖത്തറിലേക്ക് യോഗ്യത നേടുക. 

Tags:    
News Summary - World Cup qualifier: Argentina beat Venezuela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.