മഡ്രിഡ്: യൂറോ ചാമ്പ്യൻഷിപ്പിനുള്ള 29 അംഗ താൽക്കാലിക സംഘത്തെ പ്രഖ്യാപിച്ച് സ്പെയിൻ ഫുട്ബാൾ ടീം പരിശീലകൻ ലൂയിസ് ഡി ലാ ഫുവന്റെ. ബാഴ്സലോണയുടെ 16കാരൻ സ്ട്രൈക്കർ ലാമിൻ യമാൽ, കറ്റാലൻസിന്റെ തന്നെ മധ്യനിരയിലെ യുവതാരം ഫെർമിൻ ലോപസ്, റയൽ മഡ്രിഡ് ഡിഫൻഡർ ഡാനി കർവാജൽ തുടങ്ങിയവർ ഇടംപിടിച്ചപ്പോൾ പി.എസ്.ജിയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ മാർകോ അസെൻസിയോ പുറത്തായി. ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ് ബിയിലാണ് ചെമ്പട. ജൂൺ 15ന് ക്രൊയേഷ്യക്കെതിരെയാണ് ആദ്യ കളി.
ഗോൾകീപ്പർമാർ: അലക്സ് റെമിറോ, ഡേവിഡ് രായ, ഉനൈ സൈമൺ
ഡിഫൻഡർമാർ: അയ്മെറിക് ലാപോർട്ടെ, റോബിൻ ലെ നോർമൻഡ്, അലക്സ് ഗ്രിമാൽഡോ, ഡാനി കാർവാജൽ, ഡാനി വിവിയൻ, ജീസസ് നവാസ്, നാച്ചോ, കുക്കറെല്ല, പാവു കുബാർസി
മിഡ്ഫീൽഡർമാർ: മൈക്കൽ മെറിനോ, ഫാബിയൻ റൂയിസ്, അലക്‌സ് ബെയ്‌ന, മാർട്ടിൻ സുബിമെൻഡി, റോഡ്രിഗോ, ലോറൻ്റെ, പെഡ്രി, ഗാർസിയ, ഫെർമിൻ.
ഫോർവേഡുകൾ: അൽവാരോ മൊറാറ്റ, ഡാനി ഓൾമോ, ജോസെലു, ലാമിൻ യമാൽ, മൈക്കൽ ഒയാർസബൽ, അയോസ് പെരസ്, ഫെറാൻ ടോറസ്, വില്യംസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.