മിലാൻ: സ്വീഡിഷ് സൂപ്പർതാരം സ്ലാട്ടൻ ഇബ്രഹിമോവിച് കോവിഡ് മുക്തനായതായി ഇറ്റാലിയൻ ഫുട്ബാൾ ക്ലബായ എ.സി മിലാൻ അറിയിച്ചു. രണ്ട് പ്രാവശ്യം നടത്തിയ പരിശോധനയിലും താരത്തിെൻറ ഫലം നെഗറ്റീവായതായി ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇതോടെ ക്വാറൻറീൻ പൂർത്തിയാക്കിയ താരം ഉടൻ കളിക്കളത്തിൽ തിരിച്ചെത്തും.
താൻ രോഗമുക്തനായി ക്വാറൻറീൻ പൂർത്തിയാക്കിയതായും പുറത്തുപോകാൻ ആരോഗ്യ മന്ത്രാലയം അധികൃതർ അനുമതി നൽകിയതായി 39കാരനായ ഇബ്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഇബ്രയുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. ഇതോടെ ഒക്ടോബർ 17 നടക്കേണ്ട മിലാൻ ഡെർബിയിൽ സൂപ്പർ താരത്തിെൻറ സേവനം ലഭ്യമാകില്ലെന്ന ആശങ്കയിലായിരുന്നു അധികൃതരും ആരാധകരും. സെപ്റ്റംബർ 24നായിരുന്നു ഇബ്രഹിമോവിചിന് കോവിഡ് സ്ഥിരീകരിച്ചത്.
രണ്ട് മിലാൻ കളിക്കാരും അഞ്ച് ഇൻറർ കളിക്കാരും സെൽഫ് ഐസൊലേഷനിൽ ആയതിനാൽ ഡെർബിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇബ്രയുടെ അഭാവത്തിലും സീരി 'എ'യിലെ ആദ്യ മൂന്ന് മത്സരങ്ങൾ വിജയിച്ച മിലാൻ പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഗോൾ ശരാശരിയിൽ അത്ലാൻറയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.