പൊരിഞ്ഞ പോരാട്ടത്തിനിടെ തമാശ പങ്കിട്ട് ഐ.സി.സിയും വിംബിൾഡണും

ലണ്ടൻ: ലോഡ്സിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിൽ സൂപർ ഓവർ വരെയെത്തിയ പൊരിഞ്ഞ പോരാട്ടം നടക്കുന്ന സമയത്താണ് വിംബ ിൾഡണിന്‍റെ പുൽമൈതാനത്ത് ദ്യോകോവിച്ചും ഫെഡററും തമ്മിൽ തീപാറിയ ഏറ്റുമുട്ടൽ നടന്നത്. കായികപ്രേമികൾക്ക് അവിസ്മ രണീയ നിമിഷങ്ങളാണ് ഞായറാഴ്ച ക്രിക്കറ്റ് ലോകകപ്പ് ഫൈനലും വിംബിൾഡൺ പുരുഷ വിഭാഗം ഫൈനലും സമ്മാനിച്ചത്. ഹൃദയമിടിപ് പുകൾ പോലും വാനോളമുയർത്തിയ ഇരു കലാശപ്പോരാട്ടങ്ങളും സമാപ്തിയിലെത്തിയത് ഏതാണ്ട് ഒരേ സമയം തന്നെ.

വിംബിൾഡൺ ചാമ്പ്യൻഷിപ് സംഘാടകരും ലോകകപ്പ് ക്രിക്കറ്റ് സംഘാടകരായ ഐ.സി.സിയും ഈ പിരിമുറുക്കം ട്വിറ്ററിലൂടെ പരസ്പരം പങ്കിട്ട് ആരാധകരുടെ ആവേശത്തിനൊപ്പം ചേർന്നു. എങ്ങിനെ ഇത് അവസാനിപ്പിക്കും എന്ന് വിംബിൾഡൺ ട്വീറ്റിലൂടെ ഐ.സി.സിയോട് ചോദിച്ചപ്പോൾ പൊരിഞ്ഞ പോരാട്ടമാണെന്നും ഉടൻ പറയാമെന്നും ഐ.സി.സി റിട്വീറ്റ് ചെയ്തു. ആയിരക്കണക്കിന് കായികപ്രേമികളാണ് ട്വീറ്റുകൾ പങ്കുവെച്ചത്.

ഇംഗ്ലണ്ട് -ന്യൂസിലാൻഡ് ക്രിക്കറ്റ് പോരാട്ടം നിശ്ചിത 50 ഓവറിൽ സമനിലയായതോടെ സൂപർ ഓവറിലേക്ക് നീണ്ടു. ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ കളിയിൽ സൂപർ ഓവറിലും സമനില തന്നെയായതോടെ ആരാധകരുടെ ശ്വാസം നിലച്ച മട്ടായി. ഒടുവിൽ, മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയതിന്‍റെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ലോക ക്രിക്കറ്റിന്‍റെ അധിപരായത്.

ലോഡ്സിൽ നിന്ന് പത്ത് മൈൽ മാത്രം അകലെയുള്ള വിംബിൾഡൺ പുൽമൈതാനത്തും തീപാറുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ മത്സരത്തിൽ പുൽകോർട്ടിലെ രാജാവ് റോജർ ഫെഡററെ വീഴ്ത്തിയാണ് നൊവാക് ദ്യോകോവിച്ച് വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടത്. സ്കോർ 7-6, 1-6, 7-6, 4-6, 13-12. അവസാന സെറ്റിലും ഇരുവരും ഇഞ്ചോടിഞ്ച് പൊരുതി നിന്നപ്പോൾ ടൈ ബ്രേക്കർ വേണ്ടിവന്നു വിജയിയെ നിശ്ചയിക്കാൻ.

Tags:    
News Summary - ICC, Wimbledon Engage In Funny Banter On Twitter -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.