തിരൂർ: ഇമ്പിച്ചിബാവ സഹകരണ ആശുപത്രി വിപുലീകരിച്ച സ്പോർട്സ് മെഡിസിൻ വിഭാഗത്തിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയൻ നിർവഹിച്ചു. ചെയർമാൻ എ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ജില്ല സഹകരണ ജോയന്റ് രജിസ്ട്രാർ എസ്. പ്രഭിത്ത് മുഖ്യാതിഥിയായി. ഡോ. ജിതിൻ ഡേവിസ്, ഡോ. കെ.പി. നിതിൻ, ഡോ. പ്രവീൺ, എക്സിക്യൂട്ടിവ് ഡയറക്ടർ എ.പി. സുദേവൻ, അഡ്മിനിസ്ട്രേറ്റർ നൗഷാദ് അരീക്കോട് എന്നിവർ സംസാരിച്ചു. ഡോ. സന്തോഷ് കുമാരി സ്വാഗതവും മാനേജിങ് ഡയറക്ടർ കെ. ശുഐബ് അലി നന്ദിയും പറഞ്ഞു. ഫുട്ബാൾ കളിക്കിടയിൽ ഐ.എം. വിജയന് സംഭവിക്കുന്ന എല്ലാ പരിക്കുകൾക്കും ഇമ്പിച്ചിബാവ ആശുപത്രിയിൽ സൗജന്യ ചികിത്സ ഒരുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആയതിന്റെ ധാരണ പത്രം ആശുപത്രി ചെയർമാൻ എ. ശിവദാസൻ ഐ.എം. വിജയന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.