കാഞ്ഞിരപ്പുഴ: കാൽപന്തിനെ പ്രണയിച്ച കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലെ മുഹമ്മദ് മിശ്അൽ കേരള പ്രീമിയർ ലീഗിൽ പന്തുതട്ടും. തൃശൂർ പറപ്പൂർ എഫ്.സിയുടെ സെന്റർ ഫോർവേഡാണ് താരം. പാലക്കാട് ജില്ല ജൂനിയർ ടീമിൽ മൂന്ന് തവണയും കേരള ടീമിൽ രണ്ട് തവണയും ഹൈദരാബാദ്, മേഘാലയ എന്നിവിടങ്ങളിൽ നടന്ന സൗത്ത് സോൺ മത്സരങ്ങളിൽ ഇടം നേടാൻ മിശ്അലിനു കഴിഞ്ഞു. ഈ മാസം 16ന് കോഴിക്കോട്ട് നടക്കുന്ന ആദ്യ മത്സരത്തിൽ കേരള പൊലീസ് ടീമിനെതിരെയാണ് പറപ്പൂർ എഫ്.സിയുടെ ആദ്യ മത്സരം. മികവുള്ള പന്തടക്കവും ഗോൾ വേട്ടയുമാണ് മീശ്അലിനെ വ്യത്യസ്തനാക്കുന്നത്. തൃശൂർ പറപ്പൂർ സെന്റ് ജോൺസ് എച്ച്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കല്ലാംകുഴി സ്വദേശി അഷ്റഫ്-നസീറ ദമ്പതികളുടെ മകനാണ്. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലും കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിലുമാണ് കേരള പ്രീമിയർ ലീഗ് മത്സരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.