ലണ്ടൻ: റേസിങ് ട്രാക്കിലെ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ മകൻ മിക് ഷൂമാക്കറെ ഫോർമുല വണ്ണിലേക്ക് സ്വാഗതംചെയ്തുകൊണ്ട് അമേരിക്കൻ ടീമായ 'ഹാസ്' കഴിഞ്ഞ ദിവസം ഒരു വിഡിയോ പുറത്തുവിട്ടു. ഒരു വയസ്സുകാരനായ മിക്കിനെ തെൻറ വേഗക്കാറിെൻറ സീറ്റിലിരുത്തി വളയം പിടിപ്പിക്കുന്ന മൈക്കൽ ഷൂമാക്കർ. 2000ത്തിലെ ആ വിഡിയോ പങ്കുവെച്ചായിരുന്നു 20 വർഷത്തിനുശേഷം മിക്കിനെ തങ്ങളുടെ അടുത്ത സീസണിലെ ഡ്രൈവിങ് ടീമിൽ ഉൾപ്പെടുത്തിയ വാർത്ത പുറത്തുവിട്ടത്. ഏഴു വട്ടം ഫോർമുല വൺ ജേതാവായ പിതാവ് കൈമാറിയ വളയം പിടിച്ച് മിക് അതിവേഗ ട്രാക്കിലേക്കിറങ്ങുേമ്പാൾ ഏറെ സ്വപ്നംകണ്ട ഷൂമാക്കർ ഒന്നുമറിയാതെ കിടക്കയിലാണ്.
ഫോർമുല രണ്ട് ഡ്രൈവിങ് സീറ്റിലെ വിജയങ്ങൾക്കൊടുവിലാണ് എഫ് വണ്ണിലെത്തുന്നത്. അടുത്തയാഴ്ചയിലെ അബൂദബി ഗ്രാൻഡ്പ്രീയുടെ പരിശീലന ഓട്ടത്തിലൂടെ മിക് ഫോർമുല വണ്ണിൽ അരങ്ങേറ്റം കുറിക്കും. അതുകഴിഞ്ഞ് 15ന് ഇതേ സർക്യൂട്ടിൽ യങ് ഡ്രൈവർ ടെസ്റ്റിലും മാറ്റുരക്കും.
ഫോർമുല വണ്ണിൽ പിതാവ് അരങ്ങേറ്റംകുറിച്ച അതേ പ്രായത്തിൽതന്നെയാണ് മിക്കും അരങ്ങേറാനൊരുങ്ങുന്നത്. 1991ൽ 22ാം വയസ്സിൽ ജോർഡൻ ഗ്രാൻഡ്പ്രീയിലൂടെയായിരുന്നു ഷൂമിയുടെ വരവ്. മിക് അടുത്ത വർഷം ട്രാക്കിലിറങ്ങുേമ്പാഴും ഇതുതന്നെയാവും പ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.