ഇതിഹാസങ്ങൾ കണ്ടുമുട്ടി; കൂടിക്കാഴ്ചയുടെ സന്തോഷത്തിൽ മെസ്സിയും ദ്യോകോയും

ന്യൂയോർക്ക്: ഫുട്ബാളിലെയും ടെന്നിസിലെയും ജീവിക്കുന്ന ഇതിഹാസതാരങ്ങൾ കണ്ടുമുട്ടി. ചരിത്രത്തിലെ മികവുറ്റ താരങ്ങളെന്ന് വ്യക്തിമുദ്ര പതിപ്പിച്ചശേഷവും ഇപ്പോഴും കളത്തിൽ തകർപ്പൻ ഫോം തുടരുന്ന സാക്ഷാൽ ലയണൽ മെസ്സിയും നൊവാക് ദ്യോകോവിച്ചുമാണ് ന്യൂയോർക്ക് സിറ്റിയിലെ ഒരു റസ്റ്റോറന്റിൽ നേരിൽ കണ്ടുമുട്ടിയത്.

മെസ്സി ഇക്കഴിഞ്ഞ ജൂലൈയിലാണ് പി.എസ്.ജിയിൽനിന്ന് ഇന്റർ മയാമിയിലേക്ക് കൂടുമാറിയത്. ക്ലബിലെത്തിയശേഷം ടീമിനെ വിസ്മയകരമായ പ്രകടനത്തോടെ ലീഗ്സ് കപ്പ് വിജയത്തിലേക്ക് നയിക്കാനും അർജന്റീനാ നായകന് കഴിഞ്ഞിരുന്നു.

പരസ്പരം കണ്ടുമുട്ടിയതിൽ ഇരുതാരങ്ങളും ഏറെ ആഹ്ലാദം പ്രകടിപ്പിച്ചു. താൻ ടെന്നിസ് ആരാധകനാണെന്നും 23 തവണ ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിട്ട ദ്യോകോവിച്ചിനെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമു​ണ്ടെന്നും മെസ്സി പറഞ്ഞു. യു.എസ് ഓപണിന് മുന്നോടിയായാണ് ദ്യോ​കോവിച്ച് അമേരിക്കയിലെത്തിയത്. 2023 വിംബ്ൾഡണിലെ ആവേശകരമായ കലാശപ്പോരിൽ പുത്തൻ താരോദയം കാർലോസ് അൽകാരസിനോട് തോൽവി വഴങ്ങിയ സെർബിയൻ താരത്തിന് തന്റെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് യു.എസ് ഓപൺ മുമ്പോട്ടുവെക്കുന്നത്.

Tags:    
News Summary - Novak Djokovic meets Lionel Messi at a New York restaurant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-03-11 00:53 GMT