130 കോടി ജനങ്ങളുടെ പ്രതീക്ഷ നെഞ്ചിലേറ്റി ആരിഫ്​ മുഹമ്മദ് ഖാൻ​ ബീജിങ്​ വിന്‍റർ ഒളിമ്പിക്സിൽ​​

ബീജിങ്​: വെള്ളിയാഴ്ച ആരംഭിക്കുന്ന ബീജിങ്​ വിന്‍റർ ഒളിമ്പിക്സിൽ പ​ങ്കെടുക്കുന്ന ഏക ഇന്ത്യൻ അത്ലറ്റാണ്​​​ ആരിഫ്​ മുഹമ്മദ്​ ഖാൻ. സ്കീയിങ്ങിലാണ്​ താരം പ​ങ്കെടുക്കുന്നത്​. 130 കോടി ജനങ്ങളുടെ പ്രതീക്ഷകൾ നെഞ്ചിലേറ്റിയാണ്​ താരം ചൈനയിലെത്തിയിരിക്കുന്നത്​.

ജമ്മു കശ്​മീരിലെ ഗുൽമർഗ്​ സ്വദേിയായ ആരിഫ്​ മഞ്ഞും സ്കീയിങ്ങുമെല്ലാം കണ്ടാണ്​ വളരുന്നത്​. മഞ്ഞുമലയിലൂടെ അതിവേഗം നീങ്ങുന്ന സ്കീയിങ്​ വിനോദത്തോടുള്ള താൽപ്പര്യം ആരിഫിന്​ പാരമ്പര്യമായി ലഭിച്ചതാണെന്ന്​ പറയാം.

ആരിഫിന്‍റെ പിതാവ്​ മുഹമ്മദ്​ യാസീൻ ഖാൻ സ്കീയിങ്​ ഉപകരണങ്ങളുടെ കടയും ടൂർ കമ്പനിയും നടത്തുകയാണ്​. നാല്​ വയസ്സ്​​ മുതൽ ആരിഫ്​ സ്കീയിങ്​ പോൾസ്​ കൈകളിൽ ഏന്താൻ തുടങ്ങി.

നിയന്ത്രണ രേഖയിൽനിന്ന്​ നാല്​ കിലോമീറ്റർ അകലെയാണ്​ ഇദ്ദേഹത്തിന്‍റെ വീട്​​. ഇന്ത്യയും പാകിസ്താനും തമ്മിലെ പ്രശ്നങ്ങൾ ആരിഫിന്‍റെ ജീവിതത്തെയും ബാധിച്ചിരുന്നു. എന്നാൽ, പ്രശ്നങ്ങളെയെല്ലാം വകഞ്ഞുമാറ്റി ആരിഫ്​ ലോകം കീഴടക്കാനുള്ള ഒരുക്കത്തിലാണ്​​.

'തീരാത്ത സംഘട്ടനങ്ങളിലൂടെയും മറ്റ് പല പ്രശ്‌നങ്ങളിലൂടെയും കടന്നുപോവുക എന്നത്​ ശരിക്കും ബുദ്ധിമുട്ടാണ്. പക്ഷെ നിങ്ങൾക്കൊരു സ്വപ്​നമുണ്ടെങ്കിൽ, ആ സ്വപ്​നത്തിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരാൾക്കും നിങ്ങളെ തടയാനാകില്ല.

നിങ്ങൾ​ ധൈര്യമുള്ളവനാകണം. അതാണ് എന്‍റെ ഫോർമുല. ധൈര്യമായിരുന്നാൽ കാര്യങ്ങൾ എല്ലാം എളുപ്പമാകും' -ആരിഫ്​ ദൃഢനിശ്ചയത്തോടെ പറയുന്നു.

യൂറോപ്പിലായിരുന്നു​ ആരിഫിന്‍റെ പരിശീലനം. കുടുംബവും സുഹൃത്തുക്കളുമെല്ലാമാണ്​ ഇതിനുള്ള സാമ്പത്തിക പിന്തുണ നൽകുന്നത്​. ഒളിമ്പിക്സിലെ തന്‍റെ സാന്നിധ്യം മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ്​​ ആരിഫിന്‍റെ പ്രതീക്ഷ.

'ഇന്ത്യയെ ഒരു വിന്‍റർ കായിക വിനോദ കേന്ദ്രമായി ആഗോളതലത്തിൽ എപ്പോഴും പ്രോത്സാഹിപ്പിക്കുക എന്നതാണ്​ തന്‍റെ സ്വപ്​നം. കാരണം ഞങ്ങൾക്ക്​ ഹിമാലയമുണ്ട്​. ഞങ്ങൾ പർവതങ്ങളിലാണ്​ താമസിക്കുന്നത്​. ഞങ്ങൾക്ക് മഞ്ഞ് ലഭിക്കുന്നു, ഞങ്ങൾക്ക് അത്തരം കായിക വിനോദങ്ങളുണ്ട്.

അടിസ്ഥാനപരവും ശരാശരിയിലുമുള്ള സ്കീയിങ്​ ഇവിടെയുണ്ട്​. അതുകൊണ്ട് എപ്പോഴും ഈ കായിക വിനോദത്തോടൊപ്പം പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ പോയി ഞങ്ങളുടെ നാടിനെക്കുറിച്ചും പർവതങ്ങളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തിക്കൊടുക്കണം' -ആരിഫ്​ മുഹമ്മദ്​ ഖാൻ പറയുന്നു.

സ്ലാലോം, ജയന്‍റ്​ സ്ലാലോം എന്നീ രണ്ട്​ ഇനങ്ങളിലാണ്​ ആരിഫ്​ പങ്കെടുക്കുന്നത്​. ഫെബ്രുവരി 13, 16 തീയതികളിലാണ് മത്സരങ്ങൾ.

31-കാരനായ ആരിഫ് മുമ്പ് സപ്പോറോയിൽ നടന്ന 2017 ഏഷ്യൻ വിന്‍റർ ഗെയിംസിൽ പങ്കെടുത്തിരുന്നു. വിന്‍റർ ഒളിമ്പിക്സിലേക്ക്​ ഇന്ത്യ മുമ്പ് 15 അത്‌ലറ്റുകളെ മാത്രമേ അയച്ചിട്ടുള്ളൂ. 

Full View

Tags:    
News Summary - Arif Mohammad Khan at the Beijing Winter Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.