ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ദ്യുതി ചന്ദ്; താരത്തിന് സസ്പെൻഷൻ

ന്യൂഡൽഹി: വനിത സ്പ്രിന്റ് താരം ദ്യുതി ചന്ദിന് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് സസ്പെൻഷൻ. നിരോധിത അനബോളിക് സ്റ്റിറോയ്ഡിന്റെ അംശം പരിശോധനയിലെ എ സാമ്പിളിൽ കണ്ടെത്തിയതിനാൽ ദേശീയ ഉത്തേജകവിരുദ്ധ സമിതിയാണ് സസ്പെൻഡ് ചെയ്തത്. അൻഡാറിൻ, ഒസ്റ്റാറിൻ, ലിഗാൻഡ്രോൾ തുടങ്ങിയവയുടെ അംശങ്ങൾ മൂത്രപരിശോധനയിൽ കണ്ടെത്തി.

നിരോധിത മരുന്നുഘടകങ്ങളാണിവ. ഏഴു ദിവസത്തിനകം ബി സാമ്പിൾ പരിശോധനക്കായി ദ്യുതി ചന്ദിന് അപേക്ഷിക്കാം. ഈ പരിശോധനയിലും പോസിറ്റിവായാൽ കടുത്ത നടപടിയുണ്ടാകും. ഡിസംബർ അഞ്ചിനാണ് ദ്യുതിയുടെ സാമ്പിളുകൾ ശേഖരിച്ചത്. പോസിറ്റിവായ കാര്യം അറിയില്ലെന്നാണ് ദ്യുതിയുടെ പ്രതികരണം. അറിയില്ലെന്നാണ് അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ) പ്രസിഡന്റ് ആദിൽ സുമരിവാലയും പ്രതികരിച്ചത്. 

Tags:    
News Summary - Dyuti Chand fails dope test; Suspension for the player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.