കോഴിക്കോട്: വി.കെ. കൃഷ്ണമേനോൻ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ കേരളത്തിന് നേട്ടം. ജൂനിയർ വിഭാഗം മെൻസ് ഗ്രൂപ് ബാലൻസിൽ കെ. മുഹമ്മദ് അജ്മൽ, എം.പി. മുഹമ്മദ് അൽ ദിൽഫാദ്, കെ.പി. ഖയീസ് റഹ്മാൻ, സി.പി. മുഹമ്മദ് നാഫിദ് എന്നിവരടങ്ങിയ ടീം സ്വർണവും അക്രോബാറ്റിക്സ് ജൂനിയർ മെൻസ് പെയറിൽ കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിലെ മഹേശ്വർ സുന്ദറും കേന്ദ്രീയ വിദ്യാലയത്തിലെ ടി.എസ്. സഞ്ജു കൃഷ്ണയും വെള്ളിയും നേടി.
ജൂനിയർ പെൺകുട്ടികളുടെ ട്രയോ ഡൈനാമിക് വിഭാഗത്തിൽ കെ. അൽഫ മറിയം, സി.ടി. അലീന, ടി.എസ്. ശ്രീപ്രിയ ടീമിന് വെങ്കലവും ലഭിച്ചു. മഹാരാഷ്ട്രയും വെസ്റ്റ്ബംഗാളും കർണാടകയും കേരളവും ഗുജറാത്തുമാണ് രണ്ടാം ദിവസത്തെ മെഡൽപട്ടികയിൽ മുൻനിരയിൽ.
ജൂനിയർ വിഭാഗത്തിലെ ബാലൻസ്, ഡൈനാമിക് വിഭാഗത്തിൽ മെൻ പെയർ, മിക്സഡ് പെയർ, വിമൻ പെയർ എന്നീ ഇനങ്ങൾ പൂർത്തിയായി. സീനിയർ വിഭാഗത്തിന്റെ പെയർ, വ്യക്തിഗത മത്സരങ്ങൾ ഞായറാഴ്ച നടക്കും. 22 സംസ്ഥാനങ്ങളിൽനിന്നായി അഞ്ഞൂറോളം താരങ്ങൾ പങ്കെടുക്കുന്നുണ്ട്. അക്രോബാറ്റിക്, ടംപോളിൻ, ട്രംപ്ലിങ്ങിന് ഇനങ്ങളിലായാണ് മത്സരം. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. മുൻ മന്ത്രിയും എം.എൽ.എയുമായ അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായി. സംസ്ഥാന ജിംനാസ്റ്റിക് പ്രസിഡന്റ് യു. തിലക് അധ്യക്ഷത വഹിച്ചു. മത്സരം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.