ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗ് രണ്ടാം പാദത്തിൽ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിന് വിജയത്തുടക്കം. ഗച്ചിബോളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ 3-2നാണ് തോല്പിച്ചത്. സ്കോര്‍: 15-13, 10-15, 15-13, 15-6, 13-15. ആദ്യ സെറ്റ് നഷ്ടമായ കൊച്ചി രണ്ടാം സെറ്റില്‍ കളിയിലേക്ക് തിരിച്ചുവന്നെങ്കിലും അപ്രമാദിത്തം നിലനിര്‍ത്താനായില്ല. മൂന്നാമത്തെയും നാലാമത്തെയും സെറ്റുകള്‍ സ്വന്തമാക്കിയ ബ്ലാക്ക് ഹോക്സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയ വഴിയില്‍ തിരിച്ചെത്തുകയായിരുന്നു.
പിന്നില്‍ നിന്ന ശേഷമാണ് കൊച്ചി അഞ്ചാം സെറ്റ് നേടി തോല്‍വിയുടെ ആഘാതം കുറച്ചത്. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. ബെംഗളൂരു ലെഗ്ഗിലെ രണ്ട് മത്സരങ്ങളിലും കൊച്ചി ടീം തോറ്റിരുന്നു. അതേസമയം നാലുമത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അവസാന സ്ഥാനത്താണ് ബ്ലൂ സ്പൈക്കേഴ്സ്. വ്യാഴാഴ്ച രണ്ട് മത്സരങ്ങള്‍ നടക്കും. രാത്രി ഏഴിന് ബംഗളൂരു ടോര്‍പ്പിഡോസിനെ ചെന്നൈ ബ്ലിറ്റ്സ് നേരിടും. 9.30ന് നടക്കുന്ന മത്സരത്തില്‍ പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.