മഡ്രിഡ്: മാർക് മാർക്വസ്. മോേട്ടാർ ബൈക്കിൽ ചീറിപ്പായുന്ന യുവാക്കളുടെ ഹരമാണ് ഇൗ 27കാരൻ. മോേട്ടാ ജിപി വേൾഡ് ചാമ്പ്യൻഷിപ്പിൽ ആറു തവണ വേഗരാജാവായ താരം. 2013, 2014ലും, 2016 മുതൽ തുടർച്ചയായി നാലു വർഷവും മോേട്ടാ ജി.പിയിലെ ലോകചാമ്പ്യൻ. വാർത്ത അതൊന്നുമല്ല. റേസിങ്ങിനിടെ വീണ് കൈയൊടിഞ്ഞ് ശസ്ത്രക്രിയയും കഴിഞ്ഞ് നാലാം ദിനം വീണ്ടും ട്രാക്കിൽ തിരികെയെത്തിയാണ് മാർക് വിസ്മയിപ്പിച്ചത്.
കോവിഡ് കാരണം വൈകിയ സീസണിലെ ആദ്യ ഗ്രാൻഡ്പ്രീക്ക് കഴിഞ്ഞ ഞായറാഴ്ച സ്പെയിനാണ് വേദിയായത്. അവിടെ ഏറ്റവും വേഗത്തിൽ ലാപ് പൂർത്തിയാക്കി റെക്കോഡ് കുറിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നതിനിടെയാണ് മാർക്കും ബൈക്കും ബാലൻസ് തെറ്റി വീഴുന്നത്. അതിവേഗത്തിലെ കുതിപ്പിനിടയിൽ ബൈക്കിൽനിന്ന് പിടിവിട്ട് ഉയർന്ന മാർക് വായുവിൽ കരണംമറിഞ്ഞ് തെറിച്ചുവീഴുന്ന കാഴ്ച, ഏവരെയും സ്തബ്ധരാക്കി. പരിേശാധനയിൽ കൈക്ക് പൊട്ടലുണ്ടായി എന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച തോളെല്ലിന് ശസ്ത്രക്രിയയും നടത്തി. കൂടുതൽ വിശ്രമം വേണ്ടിവരുമെന്ന് ടീം മാനേജ്മെൻറ് അറിയിച്ചു.
എന്നാൽ, നാലാം ദിനം വീണ്ടും മോേട്ടാർ സൈക്കിളുമായി പരിശീലന ട്രാക്കിൽ ഇറങ്ങിയ മാർക്കിനെയാണ് ലോകം കണ്ടത്. ഞായറാഴ്ച നടന്ന എയ്ഞ്ചൽ നീറ്റോ സർക്യൂട്ട് റേസിെൻറ പരിശീലന മത്സരത്തിനായിരുന്നു ഒടിഞ്ഞ കൈയും തുന്നിക്കെട്ടി, വർധിത ആവേശത്തോടെ വേഗരാജനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.