ടൂറിൻ: യുവൻറസുമായുള്ള കരാർ ഒരു വർഷത്തേക്കുകൂടി നീട്ടിയതിനു പിന്നാലെ സീരി ‘എ’യിൽ അനിഷേധ്യമായൊരു റെക്കോഡ് സ്വന്തം പേരിൽ കുറിച്ച് 42കാരനായ ജിയാൻലൂയിജി ബുഫൺ. ശനിയാഴ്ച രാത്രി യുവൻറസിെൻറ വല കാത്ത് സീരി ‘എ’യിലെ മത്സരങ്ങളുടെ എണ്ണം 648 ആക്കിയ ബുഫൺ ഇറ്റാലിയൻ ഇതിഹാസം പൗളോ മാൾഡീനിയുടെ റെക്കോഡ് മറികടന്നു.
1984 മുതൽ 2009 വരെ എ.സി മിലാൻ കുപ്പായത്തിൽ മാത്രമാണ് മാൾഡീനി 647 മത്സരവും കളിച്ചത്. എന്നാൽ, 1995ൽ എ.എസ് പാർമയിലൂടെ സീരി ‘എ’ കരിയർ തുടങ്ങിയ ബുഫൺ 2001ലാണ് യുവൻറസിലെത്തുന്നത്. 2018 വരെ തുടർച്ചയായി 17 സീസൺ ഇവിടെ കളിച്ചശേഷം ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലായി ഒരു വർഷം. ഈ സീസൺ തുടക്കത്തിലാണ് വീണ്ടും യുവൻറസിലെത്തുന്നത്. ഇറ്റലിയിലും ഫ്രാൻസിലുമായി 665 മത്സരം കളിച്ച ബുഫണിന് യൂറോപ്പിലെ ടോപ് ഫൈവ് ലീഗിൽ ഏറ്റവും കൂടുതൽ ലീഗ് മത്സരം കളിച്ച റെക്കോഡുമുണ്ട്.
ഈ സീസണിൽ പോളിഷുകാരൻ വോയ്ചക് ഷാസ്നിയാണ് യുവൻറസിെൻറ ഒന്നാം നമ്പർ ഗോളി. മിന്നും ഫോമിലുള്ള വോയ്ചകിെൻറ അസാന്നിധ്യത്തിൽ വല്ലപ്പോഴും മാത്രം അവസരം ലഭിക്കുന്ന ബുഫൺ സീസണിൽ എട്ടു മത്സരങ്ങളിലാണ് യുവെ വല കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.