ലണ്ടൻ: വിസ്ഡൻ ക്രിക്കറ്റിൽ വിരാട് കോഹ്ലിയുടെ ആധിപത്യം അവസാനിപ്പിച്ച് ഇംഗ്ലണ ്ടിെൻറ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. തുടർച്ചയായി മൂന്നു വർഷം കോഹ്ലി കൈപ്പിടിയില ൊതുക്കിയ നേട്ടമാണ് സ്റ്റോക്സിനെ തേടിയെത്തിയത്. 2019ൽ ഇംഗ്ലണ്ടിനെ ചരിത്രത്തിലെ ആ ദ്യ ഏകദിന ലോകകപ്പ് കിരീടവിജയത്തിലേക്ക് നയിച്ചതും പിന്നാലെ സമനിലയായ ആഷസ് പര മ്പരയിലെ മിന്നും പ്രകടനവുമാണ് ബെൻ സ്റ്റോക്സിനെ പോയവർഷത്തെ ഏറ്റവും മികച്ച ത ാരമാക്കിമാറ്റിയത്.
ഐ.സി.സിയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരനേട്ടത് തിനു പിന്നാലെയാണ് സ്റ്റോക്സ് ശ്രദ്ധേയമായ വിസ്ഡൻ പുരസ്കാരത്തിനും അർഹനാവുന്നത്. 2005ൽ ആൻഡ്ര്യൂ ഫ്ലിേൻറാഫ് വിസ്ഡൻ ക്രിക്കറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ്താരം പുരസ്കാര ജേതാവാകുന്നത്. 28കാരനായ ബെൻ സ്റ്റോക്സിെൻറ ഓൾറൗണ്ട് മികവായിരുന്നു ഇംഗ്ലണ്ടിെൻറ ലോക കിരീടത്തിൽ നിർണായകമായത്. 2016, 17, 18 സീസണിലായിരുന്നു കോഹ്ലി മികച്ച താരമായത്. വിരേന്ദർ സെവാഗ് (2008, 2009), സചിൻ ടെണ്ടുൽകർ (2010) എന്നിവരാണ് വിസ്ഡൻ പുരസ്കാരം നേടിയ ഇന്ത്യക്കാർ.
എല്ലിസ് പെറി മികച്ച വനിത താരം
2019ൽ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ആധികാരികമായിരുന്നു ആസ്ട്രേലിയയുടെ എല്ലിസ് പെറിയുടെ പ്രകടനം. ജൂൈലയിൽ നടന്ന ആഷസ് പരമ്പരയിലെ മത്സരത്തിലൂടെ ട്വൻറി20യിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ ക്രിക്കറ്റ് താരമായി. കഴിഞ്ഞ ഐ.സി.സി അവാർഡിലും ഏറ്റവും മികച്ച വനിത ക്രിക്കറ്ററും ഏകദിന താരവും എല്ലിസ് പെറിയായിരുന്നു.
വിസ്ഡൻ 5 ക്രിക്കറ്റേഴ്സ്
സീസണിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റർമാർക്കുള്ള പുരസ്കാരം ഇംഗ്ലണ്ട് പേസ് ബൗളർ ജൊഫ്ര ആർച്ചർ, ആസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ്, മാർനസ് ലബുഷെയ്ൻ, ഇംഗ്ലീഷ് കൗണ്ടി സ്പിന്നർ ദക്ഷിണാഫ്രിക്കയുടെ സൈമൺ റോസ് ഹാർമർ, ആസ്ട്രേലിയൻ വനിത ക്രിക്കറ്റർ എല്ലിസ് പെറി എന്നിവർക്ക്.
വിസ്ഡൻ: ക്രിക്കറ്റേഴ്സ് ബൈബ്ൾ
ഐ.സി.സിയുടെയും അതത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുടെയും ഉൾപ്പെടെ ഓരോ വർഷവും ഒരുപിടി അവാർഡുകളുണ്ടെങ്കിലും അതിവിശിഷ്ടമാണ് വിസ്ഡൻ പുരസ്കാരം. ക്രിക്കറ്റിെൻറ ബൈബ്ൾ എന്ന വിശേഷണമുള്ള പ്രസിദ്ധീകരണമായ ‘വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക്’ ആണ് ഓരോ വർഷവും മികച്ച പുരുഷ-വനിത താരങ്ങൾക്കും അവാർഡ് നൽകുന്നത്.
1890ൽ ആരംഭിച്ച പുരസ്കാരം ഇംഗ്ലീഷ് സീസണിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് ആദ്യം നൽകിയത്. 2003 മുതലാണ് ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളെ കണ്ടെത്താൻ തുടങ്ങിയത്. ഇത് പുരുഷ-വനിത വിഭാഗങ്ങളിൽ സമ്മാനിച്ചുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.