ന്യൂയോർക്ക്: കറുത്തവെൻറ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് അമേരിക്കയിലെ മേജർ ലീഗ് സോക്കറിന് പുനരാരംഭം. വംശവെറിക്കിരയായി മരിച്ച ജോർജ് േഫ്ലായ്ഡിെൻറ സ്മരണയിൽ കളിക്ക് കിക്കോഫ് കുറിച്ച് ആദ്യ എട്ടു മിനിറ്റും 46 സെക്കൻഡും കാൽമുട്ടിൽനിന്ന് ‘ബ്ലാക് പവർ സല്ല്യൂട്ട്’ നൽകിയ മുൻ ഫ്രഞ്ച് താരവും എം.എൽ.എസ് ക്ലബ് കോച്ചുമായ തിയറി ഒൻറിയുടെ പിന്തുണയാണ് ലോകശ്രദ്ധ നേടിയത്. മോൺട്രിയൽ ഇംപാക്ട് പരിശീലകനാണ് ഒൻറി.
ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ ടീമിനെതിരായ മത്സരത്തിന് മുേമ്പ ‘ബ്ലാക് ലൈവ്സ് മാറ്റർ’ ടീഷർട്ടണിഞ്ഞായിരുന്നു കറുത്തരുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചത്. മിനിയാപോളിസിൽ വംശവെറിയനായ പൊലീസുകാരൻ എട്ടു മിനിറ്റും 46 സെക്കൻഡുമാണ് ജോർജ് േഫ്ലായ്ഡിെൻറ കഴുത്തു ഞെരിച്ചത്. എം.എൽ.എസ് ടൂർണമെൻറിൽ 200ഓളം താരങ്ങൾ ഇതിനകം ബ്ലാക് സല്യൂട്ട് നൽകി പോരാട്ടത്തിന് പിന്തുണ നൽകി കഴിഞ്ഞു. കഴിഞ്ഞ മാർച്ചിൽ നിർത്തിവെച്ച ചാമ്പ്യൻഷിപ് നാലു മാസത്തിന് ശേഷമാണ് കിക്കോഫ് കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.