ലഖ്നൗ: ബാറ്റിങ്ങിലും ബൗളിങ്ങിലും അതികായരെ തട്ടി നടക്കാനാകാത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഫീൽഡിങ്ങിലെ കിരീടം വെക്കാത്ത രാജാവായിരുന്നു മുഹമ്മദ് കൈഫ്. അസ്ഹറുദ്ദീനും റോബിൽ സിങ്ങിനും അജയ് ജഡേജക്കും ശേഷം ഇന്ത്യൻ ഫീൽഡിങ്ങിെൻറ നെടുംതൂണായി വിലസിയ ഉത്തർപ്രദേശുകാരൻ കൈഫിനെ ഭാവി നായകൻ എന്നുവരെ വിശേഷിപ്പിച്ചവരുണ്ടായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ ഫോം നഷ്ടമായി താരം ടീമിൽ നിന്ന് പുറത്താവുന്നത് ഞെട്ടലോടെയാണ് ക്രിക്കറ്റ് പ്രേമികൾ കണ്ടത്.
കൈഫിെൻറ ഗംഭീര ഫീൽഡിങ്ങുകൾക്ക് പല തവണ നാം സാക്ഷിയായിട്ടുണ്ടെങ്കിലും 2004ൽ നടന്ന പാകിസ്താൻ പര്യടനത്തിലെ ക്യാച്ച് ക്രിക്കറ്റ് പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ടവയിൽ ഒന്നാണ്. പാകിസ്താൻ ബാറ്റ്സ്മാൻ ഷുഹൈബ് മാലിക് അടിച്ചുപൊക്കിയ ബാൾ ദൂരെനിന്നും വേഗത്തിൽ ഒാടിവന്ന് കൈഫ് പറന്നു കൈക്കലാക്കുന്നത് അമ്പരപ്പോടെയാണ് എല്ലാവരും നോക്കിനിന്നത്. കൈഫിെൻറ കളിമികവിനൊപ്പം ടീമിെൻറ വിജയത്തിൽ നിർണായക പങ്കും വഹിച്ച ആ ക്യാച്ചിെൻറ ഒാർമ താരം ഒരിക്കൽ കൂടി പുതുക്കി.
‘‘യുവത്വത്തിെൻറ നിർഭയത്വം അസാധ്യമായതിനെ ഇരുകൈയ്യും കൊണ്ട് പിന്തുടർന്ന് പിടിക്കുന്നതിലേക്ക് നയിക്കുന്നു’’. അതിമനോഹരമായ ആ ക്യാച്ച് എടുക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ട് കൈഫ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. അടിക്കുറിപ്പിൽ സഹതാരം ഹേമങ് ബദാനിയോട് കൈഫ് ക്ഷമാപണം നടത്തുന്നുമുണ്ട്. പറന്നുവന്ന ബാൾ പിടിക്കാനായി കൈഫിനൊപ്പം ബദാനിയും ഒാടിയെത്തിയിരുന്നു. എന്നാൽ, താരത്തെ മറികടന്ന് കൈഫ് ബാൾ വിദഗ്ധമായി കൈക്കലാക്കുകയായിരുന്നു. ഗ്രൗണ്ടിൽ വീണുകിടന്ന ബദാനി കൈഫിനെ അമ്പരന്ന് നോക്കുന്നതും കാണാം.
Fearlessness of youth makes you chase the impossible and grab it with both hands. Oops sorry Badani bhai. pic.twitter.com/Yn3yxJ1JEK
— Mohammad Kaif (@MohammadKaif) July 25, 2020
സന്ദർശകരായ ഇന്ത്യ വെച്ചുനീട്ടിയ 349 റൺസ് പിന്തുടർന്ന പാകിസ്താൻ ടീം വെറും അഞ്ച് റൺസ് അകലെ വീഴുകയായിരുന്നു. ഷുഹൈബ് മാലികിനെ പുറത്താക്കുന്നതിൽ പങ്കുവഹിക്കുകയും 46 റൺസെടുക്കുകയും ചെയ്ത കൈഫ് കളിയിൽ ആരാധകരുടെ ഇഷ്ടതാരമായി. ആറ് വര്‍ഷത്തില്‍ താഴെ മാത്രം ടീം ഇന്ത്യയുടെ ഭാഗമായിരുന്ന കൈഫിന് 13 ടെസ്റ്റും 125 ഏകദിനങ്ങളും മാത്രമേ കളിക്കാനായുള്ളൂ. ടെസ്റ്റില്‍ ഒരേയൊരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടെ 624 റണ്‍സ്. ഏകദിനത്തില്‍ രണ്ട് സെഞ്ചുറിയും 17 ഫിഫ്റ്റിയുമടക്കം 2753 റണ്‍സ്. 2006-ല്‍ 26-ാം വയസ്സിലാണ് കൈഫ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.