2022 ലോകകപ്പിന് മുമ്പായി അർജൈൻറൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ഇൗയിടെയായി പ്രചരിച്ചിരുന്നു. ആറ് തവണ ബാലൺ ഡി ഒാർ പുരസ്കാരമടക്കം നേടിയ മെസ്സി അർജൻറീനക്ക് കിരീടം സമ്മാനിക്കാതെ പടിയിറങ്ങുമെന്ന ഉൗഹാപോഹങ്ങൾ നിരാശയോടെയായിരുന്നു ആരാധകർ കേട്ടത്. എന്നാൽ, അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ ബാഴ്‌സലോണ താരം സാവി.
2022 ലോകകപ്പിന് മുമ്പായി മെസ്സി വിരമിക്കില്ലെന്നും താരം അർജൻറീന ടീമിലുണ്ടാവുമെന്നും സാവി പറഞ്ഞു. ലിയോ അദ്ദേഹത്തിന് തോന്നുന്ന കാലത്തോളം കളിക്കും. ശാരീരികമായി നോക്കുകയാണെങ്കിൽ അദ്ദേഹം ഇപ്പോഴും അതിവേഗതയും കരുത്തുമുള്ളയാളാണ്. അതിസാമർഥ്യമുള്ള വന്യമൃഗമാണ് മെസ്സി. ഖത്തർ ലോകകപ്പിൽ താരം കളിക്കുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല.. -സാവി കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിെൻറ സമയമാകുേമ്പാഴേക്കും ലയണൽ മെസ്സിക്ക് 35 വയസ് പൂർത്തിയാകും. മൂന്ന് കോപ അമേരിക്ക ഫൈനലുകളിലെ ദയനീയ പരാജയവും 2014ൽ ജർമ്മനിയോട് ലോകകപ്പ് ഫൈനലിൽ തോറ്റതും മെസ്സിക്ക് വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചത്. എന്നാൽ, ഇൗ സീസണിലെ ലാലിഗയിൽ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ മെസ്സിക്ക് ഇനിയും അദ്ഭുതങ്ങൾ കാട്ടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീമും.
അതേസമയം, സാവി ബാഴ്‌സലോണ പരിശീലകനായെത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ എെൻറ പ്രധാന ലക്ഷ്യം ബാഴ്‌സലോണയാണ്. അതാണെെൻറ വീട്. അവിടേക്കെത്തുകയെന്നത് വലിയ സ്വപ്‌നമാണ്. നിലവില്‍ അല്‍ സാദിനെ കിരീടത്തിലെത്തിക്കാനുള്ള ശ്രമം മാത്രമാണുള്ളതെന്നും സാവി പറഞ്ഞു. അതേസമയം കോവിഡ് സ്ഥിരീകരിച്ച സാവി ഐസൊലേഷനിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.