ന്യൂഡൽഹി: 2007 ട്വൻറി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവറിൽ പാകിസ്താൻ നായകൻ മിസ്ബാഹുൽ ഹഖിനെ പുറത്താക്കി ഇന്ത്യയെ കിരീടവിജയത്തിലെത്തിച്ച ജോഗീന്ദർ ശർമ അന്ന് രാജ്യത്തിെൻറ മൊത്തം ഹീറോയായി. രാജ്യം ലോക്ഡൗണിൽ കഴിയുന്ന വേളയിൽ ഹരിയാന പൊലീസിൽ ഡി.സി.പിയായ ശർമ ക്രമസമാധാനപാലനത്തിനായി തെരുവിലറങ്ങിയ പ്രവൃത്തിയെ പ്രശംസിച്ചിരിക്കുകയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ.
2007ലെ ലോകകപ്പ് ഹീറോയെ 2020ലെ യഥാർഥ നായകനെന്നാണ് ഐ.സി.സി ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്. 2004ൽ നീലക്കുപ്പായത്തിൽ അരങ്ങേറിയ 36 കാരൻ നാലുവീതം ഏകദിനങ്ങളിലും ട്വൻറി20കളിലും കളത്തിലിറങ്ങിയ ശേഷമാണ് യൂനിഫോമണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.