റെയ്കവിക് (ഐസ്ലൻഡ്): ഭാരമുയർത്തുന്നതിലെ മരണക്കളിയാണ് ‘ഡെഡ്ലിഫ്റ്റ്’. പേര് സൂചിപ്പിക്കുേമ്പാലെതന്നെ ചോരചിന്തുന്ന ഭാരോദ്വഹനം. ക്വിൻറൽ കണക്കിന് ഭാരമുയർത്തുേമ്പാൾ മൂക്കിലൂടെയും കണ്ണിലൂടെയുമെല്ലാം ചോരചിന്തുന്നത് പതിവ് കാഴ്ചയാണ്.
കോവിഡ് കാരണം കളിയും മത്സരവുമെല്ലാം ലോക്ഡൗണിലായപ്പോൾ ഐസ്ലൻഡിൽനിന്നും ഡെഡ്ലിഫ്റ്റിൽ റെക്കോഡ് കുറിച്ചിരിക്കുകയാണ് സ്ട്രോങ്മാൻ ജൂലിയസ് ബ്യോൺസൺ. വെയ്റ്റ്ലിഫ്റ്റും, പവർലിഫ്റ്റും പോലെ ഡെഡ്ലിഫ്റ്റ് പരിചിതമല്ലെങ്കിലും ഭാരമുയർത്തിയ ബ്യോൺസൺ ആരാധകർക്ക് സുപരിചിതനാണ്. എച്ച്.ബി.ഒ ചാനലിലെ ജനപ്രിയ സീരീസായ ഗെയിം ഓൺ ത്രോൺസ് ഉൾപ്പെടെ പരമ്പരകളിലൂടെ പ്രശസ്തനായ സ്ട്രോങ്മാൻ.
കഴിഞ്ഞ ദിവസം ഐസ്ലൻഡിലെ സ്വന്തം ജിംനേഷ്യത്തിലായിരുന്നു ജൂലിയസ് ബ്യോൺസണിെൻറ ലോകറെക്കോഡ് പ്രകടനം. നിന്ന നിൽപ്പിൽ 501 കിലോ (1,104 പൗണ്ട്) അരക്കെട്ടോളം ഉയർത്തിയാണ് 31കാരൻ അപൂർവ ലോകറെക്കോഡ് കുറിച്ചത്. 2016ൽ ബ്രിട്ടെൻറ എട്ടി ഹാൾ ഉയർത്തിയ 500 കിലോ എന്ന റെക്കോഡാണ് ബ്യോൺ മറികടന്നത്. പ്രകടനം ഇ.എസ്.പി.എൻ തത്സമയം സംപ്രേക്ഷണം ചെയ്തു. ബ്യോൺസൺ ഡെഡ്ലിഫ്റ്റിൽ മത്സരിക്കാറില്ലെങ്കിലും ഒഫീഷ്യൽ മാഗനസ് മാർഗനസിെൻറ സാന്നിധ്യത്തിലായിരുന്നു റെക്കോഡ് പ്രകടനം. ആഴ്ചകളായി നീണ്ട തയാറെടുപ്പിൽ 420, 460 കിലോ ഭാരം ഇദ്ദേഹം ഉയർത്തിയിരുന്നു.
‘സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല. ആഗ്രഹിച്ചതുപോലെ എല്ലാം ഭംഗിയായി നടന്നു. ശരിക്കും ചന്ദ്രനും മുകളിലെത്തിയ പോലെ. കൂടുതൽ ഉയർത്താൻ കഴിയുമായിരുന്നു. എന്നാൽ, ഇതുകൊണ്ട് ഞാൻ സന്തോഷവാനാണ്’ -ബ്യോൺസൺ പറഞ്ഞു. പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ ബ്യോൺ, തകർക്കപ്പെട്ട റെക്കോഡിനുടമ എഡ്ഡിയെ വെല്ലുവിളിക്കാനും മറന്നില്ല.
2010 മുതൽ ഐസ്ലൻഡ് സ്ട്രോങ്മാൻ പട്ടണമണിയുന്ന ആറടി ഒമ്പത് ഇഞ്ചുകാരൻ 2018ൽ ലോകചാമ്പ്യനുമായിരുന്നു. കഴിഞ്ഞ വർഷം മൂന്നാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.