മിതാലി രാജിന് പറയാനുള്ളത്‌

ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ പുരുഷന്മാര്‍ മാത്രമല്ല, പെണ്‍പോരാളികളും തലയുയര്‍ത്തിത്തന്നെ ക്രീസിലുണ്ട്. ട്വന്‍റി20 ലോകകപ്പിന് നമ്മുടെ മണ്ണില്‍ പിച്ചൊരുങ്ങുമ്പോള്‍ അടുത്തകാലത്തായി നടത്തിയ മികവുറ്റ പ്രകടനങ്ങളുടെ തിളക്കത്തിലാണ് ഇന്ത്യയുടെ പെണ്‍കരുത്ത്. 

•ആസ്ട്രേലിയക്കെതിരെ പരമ്പര നേട്ടം, ശ്രീലങ്കക്കെതിരെ വൈറ്റ്വാഷ് ജയം. ഇന്ത്യയെ സംബന്ധിച്ച് മികച്ച നാളുകളാണല്ളോ കടന്നുപോകുന്നത് ?
ആസ്ട്രേലിയന്‍ ടൂര്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. ടീമിലെ വളരെ കുറച്ച് താരങ്ങള്‍ക്കേ അത്തരം സാഹചര്യങ്ങളില്‍ കളിച്ചു പരിചയമുള്ളവരുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ വെല്ലുവിളി എന്ന നിലയിലായിരുന്നു നമ്മുടെ സമീപനം. അവിടെ ജയിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമായി. കളിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു. ഒരു ടീമെന്ന നിലയിലും ഒത്തൊരുമ കൈവന്നു. 

•ഒരുപാട് യുവതാരങ്ങള്‍ ദേശീയതലത്തിലേക്ക് വളര്‍ന്നുവരുന്നുണ്ടല്ളോ?
അതെ, കാരണം നമ്മുടെ ആഭ്യന്തര സംവിധാനം ഏറെ മുന്നേറിയിരിക്കുന്നു. ഐ.സി.സി ചാമ്പ്യന്‍ഷിപ്പുകളും ഒരുപാട് ഗുണം ചെയ്തു. ലോകകപ്പിനുമുമ്പ് എല്ലാ ടീമുകളുമായും വിവിധ സാഹര്യങ്ങളില്‍ കളിക്കാനുള്ള അവസരമുണ്ടായി. ഇത് ഒരുപാട് യുവതാരങ്ങള്‍ക്ക് അവസമൊരുക്കി. കൂടുതല്‍ കളിക്കുന്നതിനനുസരിച്ച് മികവുറ്റവരെ വാര്‍ത്തെടുക്കാനും തിരിച്ചറിയാനും അതിനനുസരിച്ച് പദ്ധതികളൊരുക്കാനും കഴിയും. കൂടുതല്‍ താരങ്ങള്‍ വരുന്നത് ടീമിന്‍െറ ആഴം വര്‍ധിക്കുന്നതിന് സഹായിക്കും.

•വനിതാ താരങ്ങള്‍ക്ക് ഇപ്പോള്‍ കരാര്‍ ലഭിക്കുന്നത് മാറ്റത്തിന് കാരണമായോ?
തീര്‍ച്ചയായും. ഒരുപാട് കളിക്കാര്‍ മധ്യവര്‍ഗ സാഹചര്യങ്ങളില്‍നിന്ന് വരുന്നവരാണ്. ക്രിക്കറ്റ് കിറ്റ് വാങ്ങുന്നതിനും വരുമാനമുണ്ടാക്കുന്നതിലുമൊക്കെ കഷ്ടപ്പെടുന്നവര്‍. അവര്‍ സംസ്ഥാന അസോസിയേഷനുകളെയാണ് പൂര്‍ണമായും ആശ്രയിക്കുന്നത്. കരാര്‍ വരുന്നതോടെ ക്രിക്കറ്റ് ബോര്‍ഡിനാകും താരങ്ങളുടെ ചുമതല, അതോടെ രാജ്യത്തിനായി കൂടുതല്‍ കഠിനാധ്വാനംചെയ്ത് മികച്ചപ്രകടനം നടത്തുകയാകും താരങ്ങളുടെ വലിയ ലക്ഷ്യം. 

•സാനിയ, സൈന എന്നിവരുടെ വിജയപാതയിലേക്ക് ക്രിക്കറ്റ് താരങ്ങളും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
അങ്ങനെതന്നെയാകണം. ഞങ്ങളുടെ കളികള്‍ ടെലിവിഷനിലത്തെിയാല്‍ അതിനുള്ള സാധ്യതയുമുണ്ട്. അത് താരങ്ങള്‍ക്ക് കൂടുതല്‍ സ്പോണ്‍സര്‍ഷിപ് ലഭിക്കുന്നതിന് സഹായിക്കും. ടി.വി സംപ്രേഷണം മികച്ചതാകുന്നതുവരെ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകില്ല. 

•എന്താണ് ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് പ്രതീക്ഷിക്കാനാവുക?
കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ ഞങ്ങളുമുണ്ട്. നിലവിലെ കുതിപ്പുവെച്ചുനോക്കിയാല്‍  സെമിഫൈനല്‍ വരെയെങ്കിലും ഞങ്ങള്‍ മുന്നേറേണ്ടതുണ്ട്. അതിനുശേഷം അത് ആരുടെ വേണമെങ്കിലും ഗെയിമായി മാറും. 
(കടപ്പാട്: ക്രിക് ഇന്‍ഫോ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.