കൊച്ചി: ഐ.പി.എൽ താരലേലം തുടങ്ങുമ്പോൾ ഏതെങ്കിലും ടീമിൽ കയറിപ്പറ്റാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. ലേലം പുരോഗമിച്ചപ്പോൾ ചെറിയൊരു പ്രതീക്ഷ തോന്നി. ഒടുവിൽ സുരേഷ് റെയ്ന നയിക്കുന്ന ഗുജറാത്ത് ലയൺസിൽ ഇടം നേടാനായപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം -ഐ.പി.എൽ താരലേലത്തിൽ ഗുജറാത്ത് ലയൺസ് 85 ലക്ഷത്തിന് ലേലത്തിൽ കൈക്കൊണ്ട മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി മാധ്യമത്തോട് പ്രതികരിച്ചു.
അന്താരാഷ്ട്ര താരങ്ങളോടൊപ്പം കളിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. നന്നായി പ്രയോജനപ്പെടുത്തും. പ്രകടനം മെച്ചപ്പെടുത്തുന്നതിനു
സീസണിലെ മികച്ച പ്രകടനമാണ് ബേസിലിന് ഐ.പി.എല്ലിലേക്കുള്ള വഴി തുറന്നത്. സീസണിൽ ഏഴു മത്സരങ്ങളിൽനിന്നായി ഒമ്പത് വിക്കറ്റുകളാണ് ബേസിൽ വീഴ്ത്തിയത്. ആന്ധ്രക്കെതിരെയും ഗോവക്കെതിരെയും മൂന്ന് വിക്കറ്റ് പ്രകടനമാണ് സീസണിലെ മികച്ച പ്രകടനങ്ങൾ. മുഷ്താഖ് അലി ട്വൻറി20 ടൂർണമെൻറിൽ സൗത് സോൺ താരമായിരുന്നു. രണ്ട് മത്സരങ്ങളിൽനിന്ന് രണ്ടുവിക്കറ്റ് വീഴ്ത്താനായുള്ളുവെങ്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.